അനുവാദം കൂടാതെ ഗാനം ആലപിച്ചു; എസ്പിബിക്കും ചിത്രയ്ക്കും എതിരെ ഇളയരാജ നിയമനടപടിയ്ക്ക്

Webdunia
ഞായര്‍, 19 മാര്‍ച്ച് 2017 (14:10 IST)
താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ തന്റെ അനുമതി കൂടാതെ പരിപാടിയില്‍ ആലപിച്ചതിന് ഗായകര്‍ക്കെതിരെ നിയമനടപടിയുമായി ഇളയരാജ രംഗത്ത്. തന്റെ അനുവാദം കൂടാതെ വിവിധ വേദികളില്‍ ഗാനങ്ങള്‍ ആലപിച്ചു എന്ന് ചൂണ്ടിക്കാട്ടി ചിത്രയ്ക്കും എസ്പി ബാലസുബ്രഹ്മണ്യത്തിനുമെതിരെയാണ് ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 
 
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് എസ് പി ബാലസുബ്രഹമണ്യം ഈ സംഭവം വെളിപ്പെടുത്തിയിട്ടുള്ളത്. പകര്‍പ്പവകാശം ലംഘിച്ച കുറ്റത്തിന് തങ്ങള്‍ ഇരുവരും വലിയ തുക പിഴയായി ഒടുക്കേണ്ടിവരുമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നതെന്നും എസ്പിബി അറിയിച്ചു. പകര്‍പ്പവകാശത്തെക്കുറിച്ച് താന്‍ ബോധവാനായിരുന്നില്ലെന്നും എസ്പിബി കുറിച്ചിട്ടുണ്ട്. 
 
Next Article