അമരത്തില്‍ അഭിനയിക്കുമ്പോള്‍ മീന്‍ കൈകൊണ്ട് തൊടാന്‍ അറപ്പ്; ഒടുവില്‍ ഭരതന്റെ പരിശീലനം, അച്ചൂട്ടിയെ ഭ്രമിപ്പിച്ച കടലോര സൗന്ദര്യം

Webdunia
ശനി, 21 ഓഗസ്റ്റ് 2021 (09:10 IST)
മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാണ് അമരം. ലോഹിതദാസിന്റെ തിരക്കഥയില്‍ ഭരതനാണ് അമരം സംവിധാനം ചെയ്തത്. അച്ചൂട്ടിയെന്നാണ് അമരത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. അമരത്തില്‍ അച്ചൂട്ടിയെ ഭ്രമിപ്പിക്കുന്ന കടലോര സൗന്ദര്യമാണ് ചന്ദ്രിക. മീന്‍ മണക്കുന്ന, ഉപ്പുകാറ്റില്‍ പാറിപറക്കുന്ന മുടിയുമായി അച്ചൂട്ടിയുടെ മനസ് കവര്‍ന്ന ചന്ദ്രികയെന്ന കഥാപാത്രത്തെ നടി ചിത്രയാണ് അമരത്തില്‍ അവിസ്മരണീയമാക്കിയത്. 56-ാം വയസ്സില്‍ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ് താരം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു ചിത്രയുടെ അന്ത്യം. 
 
ചിത്രയുടെ സിനിമ കരിയറില്‍ എടുത്തുപറയേണ്ട കഥാപാത്രമാണ് ചന്ദ്രിക. എന്നാല്‍, അമരത്തില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ ചിത്ര നേരിട്ട വലിയൊരു പ്രതിസന്ധിയുണ്ട്. അമരത്തില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ മീന്‍ കൈകൊണ്ട് തൊടാന്‍ അറപ്പുള്ള ആളായിരുന്നു ചിത്ര. സംവിധായകന്‍ ഭരതനാണ് ചിത്രയുടെ ഈ അറപ്പ് മാറ്റിയെടുത്തത്. മീന്‍ കഴുകാന്‍ ഭരതന്‍ ചിത്രയെ പഠിപ്പിച്ചു. ആ കഥാപാത്രത്തിന് വേണ്ടി സംവിധായകന്‍ ഭരതന്‍ തന്നെ പ്രൊഡക്ഷന്‍ ഡ്യൂട്ടിയിലിട്ടെന്നും പിന്നീട് മീനിനോടുള്ള അറപ്പ് മാറിയെന്നും ചിത്ര പറയുന്നു. മീനിന്റെ മണം മനം മടുപ്പിക്കാതിരുന്നാലേ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂ എന്നാണ് ഭരതേട്ടന്‍ അന്ന് തന്നെ പഠിപ്പിച്ചതെന്നും ചിത്ര ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article