എന്തുകൊണ്ട് റാഫിയുടെ വിവാഹത്തില്‍ പങ്കെടുത്തില്ല ? ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കി ശ്രുതി രജനീകാന്ത്

കെ ആര്‍ അനൂപ്
വ്യാഴം, 3 മാര്‍ച്ച് 2022 (09:04 IST)
ജനപ്രിയ ടെലിവിഷന്‍ പരമ്പരയാണ് ചക്കപ്പഴം. പരിപാടിയിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. ചക്കപ്പഴത്തിലൂടെ റാഫിയുടെ വിവാഹം ഫെബ്രുവരി 28 നായിരുന്നു.മഹീനയാണ് ഭാര്യ.
 
ചക്കപ്പഴം താരങ്ങളെല്ലാം റാഫിയുടെ വിവാഹത്തില്‍ പങ്കെടുത്തു.ഇപ്പോള്‍ പരമ്പരയില്‍ ഇല്ലാത്ത താരങ്ങളായ അര്‍ജുന്‍ സോമശേഖറും അശ്വതി ശ്രീകാന്തും ശ്രീകുമാറുമെല്ലാം കല്യാണത്തിന് എത്തിയിരുന്നു. ചക്കപ്പഴത്തില്‍ പൈങ്കിളിയായി വേഷമിടുന്ന ശ്രുതി രജനീകാന്തിന്റെ അസാന്നിധ്യമായിരുന്നു ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.
വിവാഹത്തില്‍ പങ്കെടുക്കാതിരുന്നതിന് എന്തുകൊണ്ടാണെന്ന് ശ്രുതി തന്നെ പറയുന്നു.
ഒരുപാട് ആളുകള്‍ ആണ് തനിക്ക് മെസ്സേജ് അയക്കുന്നത്.എന്താണ് സുമയുടെ കല്യാണത്തിന് പോകാതിരുന്നത് എന്നാണ് എല്ലാവരും ചോദിക്കുന്നതെന്ന് ശ്രുതി പറയുന്നു.
'എനിക്ക് ഒട്ടും വയ്യായിരുന്നു. ഇപ്പോഴും കുറച്ചൊക്കയേ ഓക്കെ ആയിട്ടുള്ളൂ. പൂര്‍ണ്ണമായും ഓക്കെ ആയിട്ടില്ല. അവന്റെ കല്യാണത്തിന്റെ അന്ന് ശരിക്കും കിടപ്പായി പോയി. അതുകൊണ്ടാണ് പോകാതിരുന്നത്. പനി ആയത് കൊണ്ടാണ് പോകാതിരുന്നത്'- ശ്രുതി വീഡിയോയില്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article