ചാക്കോച്ചൻ വീണ്ടും അൻവർ ഹുസൈൻ, എന്നാൽ വരുന്നത് അഞ്ചാം പാതിരാ 2 അല്ല !

കെ ആർ അനൂപ്
തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (13:28 IST)
ഈ വർഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായ അഞ്ചാം പാതിരായിലെ ടീം വീണ്ടും ഒന്നിക്കുകയാണ്. സംവിധായകൻ മിഥുൻ മാനുൽ തോമസ്, കുഞ്ചാക്കോ ബോബൻ, നിർമ്മാതാവ് ആഷിക് ഉസ്മാൻ, ഛായാഗ്രാഹകൻ ഷിജു ഖാലിദ്, സംഗീത സംവിധായകൻ സുഷിൻ ശ്യാം, എഡിറ്റർ സൈജു ശ്രീധരൻ എന്നിവർ പുതിയ ചിത്രത്തിനായി വീണ്ടും കൈകോർക്കുകയാണ്. അതേസമയം അഞ്ചാം പാതിര എന്ന സിനിമയിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച സൈക്കോളജിസ്റ്റ് അൻവർ ഹുസൈൻ എന്ന കഥാപാത്രം പുതിയ ചിത്രത്തിലും ഉണ്ടാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്.
 
എന്നാൽ പുതിയ ചിത്രം അഞ്ചാം പാതിരയുടെ തുടർച്ചയല്ലെങ്കിലും കുഞ്ചാക്കോ ബോബന്റെ കഥാപാത്രമായ അൻവർ ഹുസൈൻ തിരിച്ചു വരുന്നു എന്നാണ് വിവരം. തീർത്തും വ്യത്യസ്തമായ ഒരു ത്രില്ലർ ആയിരിക്കും ഇത്. ഒരു അന്വേഷണാത്മക ചിത്രം കൂടിയായിരിക്കും. കൊച്ചിയിൽ ചിത്രീകരിച്ച അഞ്ചാം പാതിരയിൽ നിന്ന് വ്യത്യസ്തമായി ഈ ചിത്രം ഒരു മലമ്പ്രദേശത്താണ് ചിത്രീകരിക്കുന്നതെന്നാണ് വിവരം.
 
 2021ന്റെ പകുതിയോടെ ചിത്രീകരണം ആരംഭിച്ച് ക്രിസ്മസിന് റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article