ചെത്തുപയ്യനായി കുഞ്ചാക്കോ ബോബൻ, 'മോഹൻകുമാർ ഫാൻസ്' ഫസ്റ്റ് ലുക്ക് !

കെ ആര്‍ അനൂപ്

തിങ്കള്‍, 2 നവം‌ബര്‍ 2020 (13:21 IST)
കുഞ്ചാക്കോ ബോബന്റെ പുറത്തുവരാനിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘മോഹൻകുമാർ ഫാൻസ്’‌. ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പുതുമുഖം അനാർക്കലി നാസറാണ് നായിക. കളർഫുൾ ബാക്ക് ഗ്രൗണ്ടിൽ നൃത്തത്തിന് ചുവടുവെക്കുന്ന നായകന്റെയും നായികയുടെയെയും ചിത്രമാണ് പോസ്റ്ററിൽ കാണാനാകുക.
 
ശ്രീനിവാസൻ, സൈജു കുറുപ്പ്, വിനയ് ഫോർട്ട്, ബേസിൽ ജോസഫ്, രമേഷ് പിഷാരടി, കൃഷ്ണകുമാർ തുടങ്ങിയ വൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. ബോബി - സഞ്ജയും ജിസ് ജോയിയും ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്.
 
ലോക്ക് ഡൗണിന് ശേഷം ഷൂട്ടിംഗ് പുനരാരംഭിച്ച നായാട്ടിന്റെ ചിത്രീകരണം ചാക്കോച്ചന്‍ പൂര്‍ത്തിയാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍