അഞ്ചാം പാതിരായ്‌ക്ക് ശേഷം ചാക്കോച്ചനും മിഥുനും വീണ്ടും?

കെ ആര്‍ അനൂപ്

തിങ്കള്‍, 2 നവം‌ബര്‍ 2020 (12:51 IST)
മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബൻ തൻറെ നാല്‍പ്പത്തിനാലാം ജന്മദിനം ആഘോഷമാക്കുകയാണ്. ഈ വേളയിൽ അദ്ദേഹത്തിന് രസകരമായ  ആശംസ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ മിഥുന്‍ മാനുവല്‍ തോമസ്. ഇരുവരും അവസാനം ഒന്നിച്ച അഞ്ചാം പാതിരായ്ക്ക് ശേഷം ഇനിയും സിനിമകൾ ഉണ്ടാകുമെന്നും മിഥുൻ പറയുന്നു.   
 
"ഇനിയും നമ്മള്‍ ഒരുമിച്ച്‌ സിനിമകള്‍ ചെയ്യും, ഇനിയും നമ്മള്‍ ഞാന്‍ എന്നെങ്കിലും ജയിക്കുന്നത് വരെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ഏറ്റുമുട്ടിക്കൊണ്ടേയിരിക്കും. പുറന്തനാള്‍ ആശംസകള്‍ ചാക്കോ ബോയ്" - മിഥുന്‍ കുറിച്ചു.
 
ഒരു ഇടവേളയ്ക്കു ശേഷം കുറ്റാന്വേഷണ വിഭാഗത്തിൽ മലയാളസിനിമയ്ക്ക് ബ്ലോക്ക് ബസ്റ്റർ സമ്മാനിച്ച ഈ കൂട്ടുകെട്ട് വീണ്ടുമെത്തും എന്ന സന്തോഷത്തിലാണ് ആരാധകരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍