മലയാള സിനിമയിലെ മുൻനിര നായികമാരൊന്നും ധൈര്യപ്പെടാത്തതാണ് തമിഴ് ചിത്രം ആടൈക്കു വേണ്ടി അമല പോൾ ചെയ്തത്. ചിത്രത്തിന്റെ ട്രെയ്‌ലറിൽ അമല നഗ്നയായി പ്രത്യക്ഷപ്പെടുന്നുണ്ട്. അമല പോൾ വാർത്തകളിൽ നിറഞ്ഞത് അവരുടെ അഭിനയത്തിന്റെ ബോൾഡ് രീതികൊണ്ടാണ്. ഒരു മലയാളിയായ നടി ഇങ്ങനെ അഭിനയിക്കാൻ തയ്യാറായതിനെ തലങ്ങും വിലങ്ങും വിലയിരുത്തിക്കളഞ്ഞു മാധ്യമങ്ങൾ. എന്നാൽ അമല മാത്രമല്ല ഇങ്ങനെ അഭിനയിച്ചിട്ടുള്ളത് . ഇന്ത്യൻ സിനിമയിലെ ആദ്യ സംഭവുമല്ല ഇത്. ഇതിനു മുൻപും നായികമാർ സിനിമയ്ക്ക് വേണ്ടി നഗ്നരായി അഭിനയിക്കാൻ തയ്യാറായിട്ടുണ്ട്. അവർ ആരോക്കെ എന്ന് നോക്കാം.
പോണ്‍ താരത്തില്‍ നിന്ന് നായിക പദവിയില്‍ എത്തിയ താരമാണ് സണ്ണി ലിയോണ്‍. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് സണ്ണി. ജിസം 2 ല്‍ എന്ന ചിത്രത്തില്‍ രണ്‍ദീപ് ഹൂഡയോടൊപ്പം സണ്ണി നഗ്നയായി ക്യാമറയ്ക്ക് മുൻപിൽ എത്തിയത്. മറ്റൊരു താരം രാധികാ ആപ്തെയാണ്. പാര്‍ച്ചെഡ് എന്ന ചിത്രത്തിനായി രാധിക ആപ്തെ നഗ്ന രംഗങ്ങളില്‍ അഭിനയിച്ചു.അടുത്തിടെ സിനിമ താരങ്ങള്‍ക്ക് നേരെയുള്ള കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ തുറന്ന് പറഞ്ഞ ബോളിവുഡ് നടിയാണ് രാധിക ആപ്‌തെ.
കുർബാൻ എന്ന ചിത്രത്തില്‍ നഗ്നയായി എത്തി കരീന കപൂറും ആരാധകരെ ഞെട്ടിച്ചു.ഭര്‍ത്താവ് സെയ്ഫ് അലി ഖാനായിരുന്നു ചിത്രത്തിൽ നായകൻ. സെഹറിൽ ഇമ്രാൻ ഹാഷ്മിക്കൊപ്പം ചൂടൻ രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ട നടിയാണ് ഉദിത ഗോസ്വാമി. രാജാ രവി വർമയുടെ കഥ പറഞ്ഞ 2008 ചിത്രം 'രംഗ് റസിയ'യിൽ തുറന്ന മാറിടം കാട്ടിയാണ് 48 കാരിയായ നന്ദന സെൻ ഞെട്ടിച്ചത്. സത്യം ശിവം സുന്ദരത്തിൽ അർദ്ധനഗ്നയായി എത്തിയ സീനത്ത് അമനാണ് മറ്റൊരു താരം. റെഡ് സ്പാരോ എന്ന ചിത്രത്തിൽ ജെന്നിഫർ ലോറൻസും ആരാധകരെ നഗ്നയായി വന്ന് ഞെട്ടിച്ചിരുന്നു.