ജഗതിയെ ഒഴിവാക്കി സിബിഐ 5 എടുക്കാനാവില്ലെന്നു പടം കണ്ടു കഴിയുമ്പോള്‍ മനസിലാകും:കെ മധു

കെ ആര്‍ അനൂപ്

തിങ്കള്‍, 25 ഏപ്രില്‍ 2022 (17:02 IST)
ജഗതിയുടെ തിരിച്ചു വരവ്. ടീസറില്‍ പോലും കാണിക്കാത്ത ജഗതിയുടെ കഥാപാത്രത്തെ സിബിഐ 5 ട്രെയിലറില്‍ നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുത്തി. ജഗതിയുടെ കൂടെ വര്‍ക്ക് ചെയ്ത അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകന്‍.
''അപകടത്തെ തുടര്‍ന്നു വിശ്രമിക്കുന്ന ജഗതിയെ വെറുതെ കാണിച്ചു പോകുന്ന രംഗമായിരിക്കും ഇതില്‍ ഉണ്ടാവുക എന്ന് പലരും കരുതുന്നുണ്ട്. അദ്ദേഹത്തിന് എങ്ങനെ പ്രാധാന്യം നല്‍കും എന്നു സംശയിക്കുന്നവരും കാണും. ജഗതിയുടെ വിക്രം എന്ന കഥാപാത്രത്തിന് ചിത്രത്തില്‍ എത്രത്തോളം പ്രാധാന്യമുണ്ടാവുമെന്ന് സിനിമ റിലീസാവുമ്പോള്‍ ആളുകള്‍ക്ക് മനസ്സിലാവും. 
 
അദ്ദേഹം എത്ര രംഗങ്ങളില്‍ അഭിനയിക്കുന്നുണ്ട് എന്നതും സംസാരിക്കുന്നുണ്ടോ എന്നതും രഹസ്യമായി ഇരിക്കട്ടെ. ജഗതിയെ ഒഴിവാക്കി ഈ ചിത്രം എടുക്കാനാവില്ലെന്നു പടം കണ്ടു കഴിയുമ്പോള്‍ മനസിലാകും.'' കെ മധു പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍