ലിജോ ചിത്രത്തിന് ശേഷം സിബിഐ 5, പൂജ ചടങ്ങ് നാളെ!

Webdunia
ഞായര്‍, 28 നവം‌ബര്‍ 2021 (17:16 IST)
പ്രഖ്യാപനസമയം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിബിഐ സീരീസിലെ അഞ്ചാം ചിത്രം നാളെ ആരംഭിക്കുന്നു. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ ചടങ്ങും നാളെ നടക്കുമെങ്കിലും മമ്മൂട്ടി ഡിസംബർ പകുതിയോടെയാകും ചിത്രത്തിൽ ജോയിൻ ചെയ്യുക. നിലവിൽ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് താരം.ഈ ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷമാവും മമ്മൂട്ടി സിബിഐ 5ല്‍ എത്തുക.
 
സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുമ്പോള്‍ അഞ്ചാം ഭാഗത്തിൽ പല മാറ്റങ്ങൾക്കും സാധ്യതയുണ്ട്.  മമ്മൂട്ടിക്കൊപ്പം വനിതാ അന്വേഷണോദ്യോഗസ്ഥരാണ് ഇക്കുറി ഉണ്ടാവുകയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ശ്യാം ഒരുക്കിയ പ്രശസ്‍തമായ പശ്ചാത്തല സംഗീതം പുതിയ ചിത്രത്തിനുവേണ്ടി പുനരാവിഷ്‍കരിക്കുന്നത് ജേക്സ് ബിജോയ് ആണ്.  സായ്‍കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ഇതിനകം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന താരനിര. പൂർണമായും ത്രില്ലർ പശ്ചാത്തലത്തിലായിരിക്കും ചിത്രം ഒരുങ്ങുക.

അനുബന്ധ വാര്‍ത്തകള്‍

Next Article