സുല്‍ഫത്തിനെ 'ബാബി'യെന്ന് വിളിക്കുന്ന മോഹന്‍ലാല്‍, മമ്മൂട്ടി 'ഇച്ചാക്ക', ലാലിനെ വിളിക്കുക 'ലാലു' എന്ന്; സൂപ്പര്‍താര സൗഹൃദം ഇങ്ങനെ
മമ്മൂട്ടിയെ തന്റെ സ്വന്തം സഹോദരനെ പോലെയാണ് മോഹന്‍ലാല്‍ കാണുന്നത്, നേരെ തിരിച്ചും. ലാല്‍ മമ്മൂട്ടിയെ 'ഇച്ചാക്ക' എന്നാണ് വിളിക്കുന്നത്. മമ്മൂട്ടിയുടെ സ്വന്തം സഹോദരങ്ങള്‍ അദ്ദേഹത്തെ ഇച്ചാക്ക എന്നു വിളിക്കുന്നത് കേട്ടിട്ടാണ് മോഹന്‍ലാലും അങ്ങനെ വിളിക്കാന്‍ തുടങ്ങിയത്. സിനിമയ്ക്ക് അപ്പുറം ഇരുവരും തമ്മില്‍ നല്ല സൗഹൃദമുണ്ട്. മോഹന്‍ലാലിനെ 'ലാലു, ലാല്‍' എന്നൊക്കെയാണ് മമ്മൂട്ടിയും വിളിക്കുന്നത്. മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തിനെ ബാബിയെന്നാണ് മോഹന്‍ലാല്‍ വിളിക്കുന്നത്.