30 വര്‍ഷങ്ങള്‍ക്കുശേഷം മമ്മൂട്ടിയോടൊപ്പം അശോകന്‍, 'നന്‍പകല്‍ നേരത്ത് മയക്കം' ലിജോ ജോസ് പെല്ലിശ്ശേരിയുടെ വ്യത്യസ്തമായ സിനിമ !

കെ ആര്‍ അനൂപ്

ശനി, 27 നവം‌ബര്‍ 2021 (08:44 IST)
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് 'നന്‍പകല്‍ നേരത്ത് മയക്കം'. മെഗാസ്റ്റാറിനൊപ്പം ആദ്യമായി ലിജോ ജോസ് പെല്ലിശ്ശേരി ഒന്നിക്കുന്ന സിനിമ കൂടിയാണിത്. അശോകനും ശ്രദ്ധേയമായ വേഷത്തില്‍ സിനിമയില്‍ എത്തുന്നുണ്ട്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിക്കൊപ്പം അദ്ദേഹം ഒന്നിക്കുന്നു.1991ല്‍ പുറത്തിറങ്ങിയ അമരത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണിത്.   
 
സാധാരണ ഒരു സിനിമാ രീതിയില്‍ നിന്ന് കുറച്ച് വ്യത്യസ്തമായിട്ട് പോകുന്ന സിനിമയാണ് 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന് അശോകന്‍ പറയുന്നു.
ഇതിലെ എല്ലാ കഥാപാത്രങ്ങളും അങ്ങനെതന്നെയാണ്. എന്റെ കഥാപാത്രവും. മമ്മൂക്കയുടേതും വളരെ വ്യത്യസ്തമായ ഒരു വേഷമാണെന്നും ഒരു അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു.
 
സിനിമയുടെ പ്രധാന ലൊക്കേഷനുകളില്‍ ഒന്ന് തമിഴ്‌നാടാണ്.എസ് ഹരീഷ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ അശോകന്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു.
 
മമ്മൂട്ടി ആരംഭിച്ച പുതിയ നിര്‍മ്മാണക്കമ്പനിയുടെ ആദ്യചിത്രം കൂടിയാണിത്.മമ്മൂട്ടി കമ്പനി എന്നാണ് നിര്‍മാണ കമ്പനിയുടെ പേര്. സഹനിര്‍മ്മാതാവായി ലിജോ ജോസ് പെല്ലിശ്ശേരിയുമുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍