ബോളിവുഡ് നടന്‍ അനുപം ശ്യാം അന്തരിച്ചു

കെ ആര്‍ അനൂപ്
തിങ്കള്‍, 9 ഓഗസ്റ്റ് 2021 (14:08 IST)
ലഗാന്‍, ദില്‍സേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രശസ്ത ബോളിവുഡ് താരം അനുപം ശ്യാം അന്തരിച്ചു.63 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയോടെ ആയിരുന്നു അന്ത്യം. വൈകുന്നേരം സംസ്‌കാരം നടക്കും.
 
അദ്ദേഹത്തിന് അടുത്ത സുഹൃത്തും നടനുമായ യശ്പാല്‍ ശര്‍മയാണ് മരണ വിവരം ലോകത്തെ അറിയിച്ചത്.
 
 'മന്‍ കി ആവാസ്: പ്രതിജ്ഞ' രണ്ടാം ഭാഗം ഒരുങ്ങുന്നു ഉണ്ടായിരുന്നു. അതിന്റെ ചിത്രീകരണത്തില്‍ പങ്കെടുക്കവേയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ലംഡോഗ് മില്യനര്‍, ബന്ദിത് ക്വീന്‍, സത്യ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article