ഇതിഹാസത്തിനൊപ്പം ഞാനും, മമ്മൂട്ടിയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് തിലോത്തമ ഷോം

അഭിറാം മനോഹർ
ഞായര്‍, 11 ഫെബ്രുവരി 2024 (12:43 IST)
Mammootty and Tilothama shome
മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ബോളിവുഡിലെ ശ്രദ്ധേയ നടിമാരില്‍ ഒരാളായ തിലോത്തമ ഷോം. ഇതിഹാസമെന്ന വിശേഷണം പങ്കുവെച്ചാണ് തിലോത്തമ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള നിമിഷങ്ങളെ പറ്റി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tillotama Shome (@tillotamashome)

സ്വയം പുനരാവിഷ്‌കരിക്കാനുള്ള ആഗ്രഹവും യുവ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള തുറന്ന മനസും, അത്യാധുനിക സാങ്കേതിക വിദ്യ മനസിലാക്കാനുള്ള ജിജ്ഞാസയും എല്ലാത്തിനുമുപരി ലളിതവുമായ ഒരു മനുഷ്യനൊപ്പം അല്പനേരം പങ്കിടാന്‍ കഴിഞ്ഞു. ഇതിഹാസം മമ്മൂട്ടി എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചത്. സര്‍, എ ഡെത്ത് ഇന്‍ ദ ഗുഞ്ച്,മണ്‍സൂണ്‍ വെഡ്ഡിംഗ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് തിലോത്തമ ഷോം.

അനുബന്ധ വാര്‍ത്തകള്‍

Next Article