കുതിരവട്ടം പപ്പുവിനൊപ്പമുള്ള അപൂര്‍വ്വ ചിത്രം, മമ്മൂട്ടിയുടെ വണില്‍ അഭിനയിച്ച ആ നടനെ മനസ്സിലായോ ?

കെ ആര്‍ അനൂപ്

തിങ്കള്‍, 26 ഏപ്രില്‍ 2021 (08:57 IST)
കുതിരവട്ടം പപ്പുവിന്റെ ഓര്‍മ്മകളിലാണ് മകന്‍ ബിനു പപ്പു.വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ഒരു ചിത്രം, എന്നെന്നും ഹൃദയത്തോട് ചേര്‍ത്തുവയ്ക്കാവുന്നത് ആ ഓര്‍മ്മകളിലേക്ക് ആരാധകരെ കൂടി കൂട്ടിക്കൊണ്ടുപോകുകയാണ് നടന്‍.
'മേജര്‍ ത്രോബാക്ക്' എന്ന് പറഞ്ഞുകൊണ്ട് അച്ഛന്റെ ഒപ്പമുള്ള ഒരു ഓര്‍മ്മചിത്രം പങ്കുവെച്ചിരിക്കുകയാണ് ബിനു.
 
'വര്‍ഷങ്ങള്‍ക്ക് മുമ്പ് അബൂക്കയെ (അബുസലിം) വയനാട്ടില്‍ പോയി കണ്ടപ്പോള്‍.റെഡ് ടി-ഷര്‍ട്ടില്‍ സാനു സലിം'-ബിനു പപ്പു കുറിച്ചു. കുതിരവട്ടം പപ്പു എന്ന ഹാഷ് ടാഗിലാണ് അദ്ദേഹം ചിത്രം ഷെയര്‍ ചെയ്തത്. 
 
ബിനു പപ്പുവിന്റെ ഒടുവിലായി റിലീസ് ചെയ്തത് മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രമാണ്. ഓപ്പറേഷന്‍ ജാവ ഒരു ചിത്രവും നടന്റെതായി ഈ വര്‍ഷം പുറത്തുവന്നു. രണ്ടു സിനിമകളിലും മികച്ച പ്രകടനം തന്നെ അദ്ദേഹം പുറത്തെടുത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍