മമ്മൂട്ടിയുടെ 'വണ്‍' റിലീസിനൊരുങ്ങുകയാണ് സിനിമയുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി മമ്മൂട്ടി എത്തുമ്പോള്‍ ഗണ്‍മാനായി വേഷമിടുന്നത് കുതിരവട്ടം പപ്പുവിന്റെ മകന്‍ ബിനു പപ്പുവാണ്. ചീഫ് സെക്രട്ടറിയായി സംവിധായകനും നടനുമായ ശങ്കര്‍ രാമകൃഷ്ണനും വേഷമിടുന്നു.കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുന്ന ആളുകള്‍ക്കിടയിലൂടെ നടന്നുപോകുന്ന മമ്മൂട്ടിയുടെ പുതിയ പോസ്റ്ററും പുറത്തു വന്നു. പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ നെഞ്ച് വിരിച്ച് മുന്നോട്ട് നടന്നുനീങ്ങുന്ന മുഖ്യമന്ത്രിയായാണ് മമ്മൂട്ടിയെ കാണാനാകുന്നത്.