ഓരോ സിനിമ എഴുതി കഴിഞ്ഞാലും മമ്മൂട്ടിയുമായുമായി സിനിമ ചെയ്യുന്നതിനെ പറ്റി സംസാരിക്കും എന്നാൽ: രഞ്ജൻ പ്രമോദ്

തിങ്കള്‍, 1 മാര്‍ച്ച് 2021 (16:02 IST)
രക്ഷാധികാരി ബൈജുവടക്കമുള്ള ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായ വ്യക്തിയാണ് രഞ്ജൻ പ്രമോദ്. തിരക്കഥാകൃത്ത് എന്ന നിലയിൽ അച്ചുവിന്റെ അമ്മ മുതൽ നിരവധി ചിത്രങ്ങൾ ചെയ്‌ത രഞ്ജൻ പ്രമോദ് പക്ഷേ മമ്മൂട്ടിയുമായി ഇതുവരെ ഒരു സിനിമ ചെയ്‌തിട്ടില്ല.
 
ഇപ്പോളിതാ മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്യുന്നത് തന്റെ വലിയ ആഗ്രഹമാണെന്നും മമ്മൂട്ടി പിടി താരത്തത് കൊണ്ടാണ് അത് ഇതുവരെ സംഭവിക്കാത്തതെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് രഞ്ജൻ പ്രമോദ്. ഒരു അഭിമുഖത്തിനിടെയാണ് രഞ്ജൻ പ്രമോദ് ഇക്കാര്യം പറഞ്ഞത്.
 
മമ്മുക്കയുമായി ഒരു സിനിമ ചെയ്യുക എന്നത് എന്റെ വലിയ ആഗ്രഹമാണ്. ഞാന്‍ ഓരോ സിനിമ എഴുതി കഴിഞ്ഞും മമ്മുക്കയോട് ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കും. പക്ഷേ എന്തെല്ലാമോ കാരണങ്ങൾ കൊണ്ട് ഒന്നും നടന്നില്ല. രക്ഷാധികാരി ബൈജു ചെയ്യുന്നതിന് മുൻപ് താൻ മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്യുന്നതിനെ പറ്റി ആലോചിച്ചിരുന്നുവെന്നും രഞ്ജൻ പ്രമോദ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍