ബിഗ് ബോസ് നൽകും 18 കോടി, സിനിമയിൽ അഭിനയിച്ചാൽ 8 കോടി, മോഹൻലാലിന്റെ ആസ്തി എത്രയാണെന്ന് അറിയാമോ?

കെ ആര്‍ അനൂപ്
വെള്ളി, 24 മെയ് 2024 (11:05 IST)
Mohanlal
മോഹൻലാലിന് ആദ്യ സിനിമയ്ക്ക് 2000 രൂപയായിരുന്നു പ്രതിഫലമായി ലഭിച്ചത്. നിലവിൽ എട്ടു കോടിയിൽ കൂടുതൽ പ്രതിഫലം ഒരു സിനിമയ്ക്ക് നടന് ലഭിക്കുന്നുണ്ട്. മലയാളത്തിൽ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഹോസ്റ്റ് കൂടിയാണ് അദ്ദേഹം. പരിപാടി അവതരിപ്പിക്കാൻ കാലത്തിന് ലഭിക്കുന്നത് 18 കോടിയോളം രൂപയാണ്. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. 
 
2019-ലെ ഫോർബ്സ് ഇന്ത്യൻ റിപ്പോർട്ട് അനുസരിച്ച് 2019ൽ മാത്രം 64.5 കോടി രൂപയാണ് നടന് പ്രതിഫലമായി ലഭിച്ചത്. അഭിനയത്തിന് പുറമേ വിവിധ ബിസിനസ് രംഗങ്ങളിലും നടൻ സജീവമാണ്. റിപ്പോർട്ടുകൾ പ്രകാരം മോഹൻലാലിൻറെ ഏകദേശം ആസ്തി 50 മില്യൺ ഡോളർ ആണ്. വിദ്യാഭ്യാസ മേഖലയിലും സിനിമ നിർമ്മാണ മേഖലയിലും ലാലിന് നിക്ഷേപമുണ്ട്. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിസ്മയാസ് മാക്‌സ് എന്ന ഫിലിം പ്രീ-പ്രൊഡക്ഷൻ സ്റ്റുഡിയോ മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ളതാണ്. കേരളത്തിൽ മോഹൻലാലിന്റെ സിനിമ തിയേറ്ററുകളും ഉണ്ട്.ലോയിഡ്, മൈ ജി, കെഎല്‍എഫ്, കോക്കോനാട് കോക്കനട്ട് ഓയില്‍, മണപ്പുറം ഫിനാന്‍സ്, ഹോട്ട്സ്റ്റാര്‍ തുടങ്ങിയ ബ്രാൻഡുകളുടെ പരസ്യങ്ങളിൽ മോഹൻലാൽ നിറസാന്നിധ്യമാണ്.
 
കേരളത്തിലും ചെന്നൈയിലും ദുബായിലെ ബുർജ് ഖലീഫയിലും കോടികൾ വില വരുന്ന ഫ്ലാറ്റുകൾ നടന് സ്വന്തമായുണ്ട്. കൊച്ചിയുടെ ഹൃദയഭാഗത്ത് തന്നെ കോടികൾ മുടക്കി അമ്മയ്ക്കായി വീട് പണിതിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article