ബിഗ്‌ബോസിനുള്ളില്‍ വച്ച് ആഗ്രഹം പറഞ്ഞു,ഇച്ചിരി വൈകി, അഖിലിന്റെ കുറിപ്പ്

കെ ആര്‍ അനൂപ്

വെള്ളി, 10 ഫെബ്രുവരി 2023 (08:48 IST)
ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാര്‍ത്ഥികളുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇപ്പോഴും ഇഷ്ടമാണ്. അഖിലും സൂരജും സുചിത്രയും എല്ലാം അവര്‍ക്ക് പ്രിയപ്പെട്ടവരാണ്. ബിഗ് ബോസ് മത്സരം കഴിഞ്ഞും സുഹൃത്ത് ബന്ധം കാത്തു സൂക്ഷിക്കുന്നവരാണ് മൂവരും. മത്സര സമയത്ത് ഒരു ആഗ്രഹം പറഞ്ഞെന്നും മൂകാംബിക ക്ഷേത്രത്തിലേക്ക് മൂന്നുപേരും ഒന്നിച്ചൊരു യാത്രയായിരുന്നു അത്. ഇത്തിരി വൈകിയെങ്കിലും ആഗ്രഹം നടത്താനായ സന്തോഷത്തിലാണ് അഖില്‍. 
 
'ബിഗ്‌ബോസിനുള്ളില്‍ വച്ച് രണ്ടുപേരും എന്നോട് ഒരു ആഗ്രഹം പറഞ്ഞു ഇച്ചിരി വൈകിയെങ്കിലും അതങ്ങു സാധിച്ചു കൊടുത്തു.മൂന്നുപേരും ഒരുമിച്ച് അമ്മയുടെ മുന്നില്‍ പോയി മൂകാംബിക നടയില്‍ നിന്നും മൂന്നു പേരും ഒരുമിച്ചുള്ള ആദ്യ ചിത്രം'-അഖില്‍ കുറിച്ചു.
 
ബിഗ് ബോസ് വീട്ടില്‍ 100 ദിവസം തികച്ച താരമാണ് സൂരജ് തേലക്കാട്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍