'ഷോയുടെ സത്യസന്ധത കാക്കണം'; ബിഗ് ബോസ് ടാസ്‌ക് ഇഷ്യൂ, സീരിയല്‍ താരം അശ്വതിയുടെ കുറിപ്പ്

കെ ആര്‍ അനൂപ്
ബുധന്‍, 1 ജൂണ്‍ 2022 (09:06 IST)
സീരിയല്‍ താരം അശ്വതി ബിഗ് ബോസ് നാലാം സീസണിന്റെ സ്ഥിരം പ്രേക്ഷകയാണ്. നടി പരിപാടിയുടെ റിവ്യൂ എഴുതാറുണ്ട്. ദയവായി ന്യായമായ തീരുമാനം എടുത്തു ഷോയുടെ സത്യസന്ധത കാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് താരത്തിനെ കുറിപ്പ് അവസാനിക്കുന്നത്.

അശ്വതിയുടെ വാക്കുകളിലേക്ക്
 
ഇന്നത്തെ ടാസ്‌ക് ഇഷ്യൂ എന്റെ കാഴ്ചപ്പാട്,
 
ങ്ഹാ ഒരുകാര്യം ആദ്യമേ പറഞ്ഞേക്കാം അവസാനം ആരും വായിച്ചില്ലെങ്കിലോ.
 
POST STRICTLY FOR BB VIEWERS OTHERS PLEASE EXCUSE-
 
വീക്കിലി ടാസ്‌കില്‍ റിയാസ് രാജാവായപ്പോള്‍ റോബിന് മനസിലായി തനിക്കു പെര്‍ഫോം ചെയ്യാന്‍ ഒരവസരവും റിയാസ് നല്‍കില്ല, പോരാത്തതിന് തന്റെ പ്രിയ സുഹൃത്ത് ദില്‍ഷ ആണ് റിയാസിന്റെ രാഞ്ജി(ഇടയ്ക്കു റിയാസ് അത് കുത്തി സംസാരിക്കുന്നുണ്ടായിരുന്നു).
റോബിനെ സംബന്ധിച്ച് ഒരു ദിവസം പോലും അയാളുടെ സ്‌ക്രീന്‍ സ്‌പേസ് കൊടുക്കാതെ എപ്പിസോഡ് പോകാന്‍ സമ്മതിച്ചിട്ടില്ല.അപ്പോള്‍ ഇ ടാസ്‌കില്‍ തനിക്കു നേരെ ശ്രദ്ധ വരണമെങ്കില്‍ സ്വയം എന്തെങ്കിലും ചെയ്ത് കൂട്ടണം. അതിനാണ് തട്ടിപ്പറിച്ചു ഓടിയത്.
 
നേരെ വാഷ്‌റൂമില്‍ കയറി ഇരുപ്പായി,അത് തെറ്റാണെന്നു പുള്ളിക്ക് അറിയാമെങ്കില്‍ കൂടി. ഇവിടുന്നാണ് പ്രശ്‌നങ്ങളുടെ ആരംഭം. ജാസ്മിന്‍ വന്നു സ്‌പ്രേ അടിച്ചത്. അതെന്തിന്?? ഒപ്പം 'നീ ചാവാന്‍ ആണ് ഞാന്‍ അടിച്ചത്.. നീ ചാവട' എന്നുള്ള പറച്ചിലും.
ഒരു മനുഷ്യന്‍ എത്ര നേരം വാഷ്‌റൂമില്‍ ഇരിക്കും?? അയാള്‍ ഇറങ്ങി വരുമ്പോള്‍ ചോദ്യം ചെയ്യാമല്ലോ, അല്ലേല്‍ ബിഗ്ബോസിനോട് പറഞ്ഞ് ടാസ്‌കിനു പുറത്താക്കാമായിരുന്നല്ലോ. ഇതിനൊക്കെ സാക്ഷ്യം കുറിച്ച് റോന്‍സണും അഖിലും.
 
റോബിന്റെ സകല ക്ഷമയും പോയി, ഒന്നാമത് ബ്രീത്ങ് പ്രോബ്ലം ഉള്ള വ്യക്തി. സ്‌പ്രേയുടെ മണം സഹിക്കാന്‍ വയ്യാതെ ഇറങ്ങി വന്നപ്പോള്‍ ആ ലോക്കറ്റ് കൈക്കലാക്കാന്‍ എപ്പോളും 'stay away, stay away' എന്ന് പറയാറുള്ള ആ രാജപുങ്കവന്‍ റോബിന്റെ ദേഹത്ത് തൊട്ടു. അന്നേരം ക്ഷമ നശിച്ചു നിന്ന റോബിന്‍ റിയാസിനെ വേദനിപ്പിക്കുന്ന രീതിയില്‍ തന്നെ തള്ളി ഇത് ലൈവില്‍ ധന്യ റിയാസിനോട് പറഞ്ഞു 'നിനക്കും അറിയാം ഞാനും കണ്ടു നീ ദേഹത്ത് തൊട്ടപ്പോള്‍ റോബിന്‍ നിന്നെ തള്ളിയതാണ്' എന്ന്.. പക്ഷെ ധന്യ ഒരല്‍പ്പം ഉച്ചത്തില്‍ അത് പറഞ്ഞിരുന്നു എങ്കില്‍ നന്നാകുമായിരുന്നിരുന്നു. പക്ഷെ ആ ഒരവസരത്തില്‍ ആര്‍ക്കാര്‍ക്കും ആരുടെ ഭാഗത്തു നില്‍ക്കണം എന്നറിയാത്ത അവസ്ഥ ആയിരുന്നു.
അതിനോടൊപ്പം റോബിന്‍ ജാസ്മിനെ എന്തോ വീട്ടുകാരെയും പറഞ്ഞു.
 
അങ്ങനെ റിയാസിനെ പിടിച്ചു തള്ളിയതും, ജാസ്മിന്റെ വീട്ടുകാരെ പറഞ്ഞതും കൂടി ഹൈലൈറ്റ് ചെയ്തു ജാസ്മിന്‍ന്റെ സ്‌പ്രേ പ്രകടനം അങ്ങ് മുക്കി, ഫിസിക്കല്‍ അസ്സള്‍ട് മാത്രം ആയി തെറ്റ്. റോബിന്‍ പുറത്തേക്കു.
 
ഇവിടെ തെറ്റുകാരന്‍ അല്ല തെറ്റുകാര്‍ ഉണ്ട്. റോബിന്‍ തള്ളി ശെരിയാണ് ഫിസിക്കല്‍ അസ്സള്‍ട് ഷോയില്‍ സമ്മതിക്കുന്നതല്ല മാത്രമല്ല ഒരുപാട് ആഗ്ഗ്രെസ്സീവ്‌നെസ്സ് ഉള്ള ഒരു വ്യക്തിയും അതും സമ്മതിക്കില്ല അതുകൊണ്ട് പുറത്താക്കിക്കോളൂ. പക്ഷെ ആരോഗ്യത്തിന് ഹാനീകരം ആകുന്ന പ്രവര്‍ത്തി ആണ് ജാസ്മിന്‍ ചെയ്തത് മാത്രമല്ല തുടക്കം മുതലേ ആ കുട്ടിയുടെ വായില്‍ നിന്നു വരുന്ന വാര്‍ത്തമാനങ്ങള്‍ക്ക് വാണിംഗ് നല്‍കിയിട്ടുള്ളതാണ്. അങ്ങനെ വെച്ചു നോക്കുമ്പോള്‍ ഇന്ന് പറഞ്ഞ കാര്യങ്ങള്‍ 'നീ ചാവട, നിന്നെ കൊല്ലുമെടാ' എന്നൊക്കെ ആയപ്പോള്‍ ജാസ്മിന്റെ വാണിംഗും തീര്‍ന്നു.
പിന്നേ റിയാസ്, അതിനെ പ്രേക്ഷകര്‍ നോക്കിക്കോളും ബിഗ്ബോസ് ഒന്നും ചെയ്യേണ്ടി വരില്ല അടുത്താഴ്ച 
 
ദയവായി ന്യായമായ തീരുമാനം എടുത്തു ഷോയുടെ സത്യസന്ധത കാക്കണം എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒരു പ്രേക്ഷക 
 #asianet #Asianet #biggbossmalayalamseason4 #mohanlal

അനുബന്ധ വാര്‍ത്തകള്‍

Next Article