മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വം ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍ഹിറ്റുകളില്‍ ഒന്നാണ്. സിനിമയുടെ ടോട്ടല്‍ കളക്ഷന്‍ നൂറ് കോടി കടന്നതായി ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നു. അല്‍പ്പം വൈകിയാണെങ്കിലും താന്‍ ഭീഷ്മ പര്‍വ്വം കണ്ട വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. ഔട്ട്‌സ്‌പോക്കണ്‍ ആവാതെ പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ച പോലുള്ള അഭിനയ പാടവം കാണുമ്പോള്‍ മമ്മൂട്ടിക്ക് തള്ളവിരല്‍ അകത്ത് മടക്കി ഒരു സല്യൂട്ട് നല്‍കുകയാണെന്ന് ഭദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഭദ്രന്റെ കുറിപ്പ് വായിക്കാം
ഭീഷമ പര്‍വ്വം
ഇന്നലെ ആണ് ആ സിനിമ കാണാന്‍ കഴിഞ്ഞത്. കുടിപ്പക ആണ് പ്രമേയം. ലോകാരംഭം മുതല്‍ ലോകാവസാനം വരെ ഈ കുടിപ്പക ആവര്‍ത്തിച്ച് കൊണ്ടേ ഇരിക്കും. അത് കൊണ്ട് തന്നെ ഈ പ്രമേയം വെറും ഒരു പഴംതുണി ആണെന്ന് പറയുക വയ്യ.
എത്ര തന്മയത്തത്തോടെ അത് അവതരിപ്പിക്കാം എന്നത് ഒരു ഫിലിം മേക്കറുടെ challenge ആണ്.
ഫ്രാന്‍സിസ് ഫോര്‍ഡ് കോപ്പോളോയുടെ 'ഗോഡ് ഫാദറി'ന് മുന്‍പും പിന്‍പും കുടിപ്പകകളുടെ കഥ പറഞ്ഞ സിനിമകള്‍ ഉണ്ടായി. എന്ത് കൊണ്ട് 'ഗോഡ് ഫാദര്‍' distinctive ആയിട്ട് കാലങ്ങളെ അതിജീവിച്ച് നില്‍ക്കുന്നു.
അവിടെ നിന്ന് ഭീഷമ പര്‍വ്വത്തിലേക്ക് വരുമ്പോള്‍, ജിഗിലറി കട്ട്സുകളും അനവസരങ്ങളിലെ ക്യാമറ മൂവ്‌മെന്റ്‌സും ഇല്ലാതെ അതിന്റെ ആദ്യമധ്യാന്തം കയ്യടക്കത്തോടെ സൂക്ഷിച്ച അമലിന്റെ അവതരണം ശ്‌ളാഹനീയമാണ്. ഒറ്റവാക്കില്‍ 'മൈക്കിള്‍' എന്ന കഥാപാത്രത്തോടൊപ്പം മേക്കിങ് സഞ്ചരിച്ചു എന്ന് പറയാം.
മൈക്കിളിന്റെ വെരി പ്രസന്റ്‌സ്. മൊഴികളിലെ അര്‍ഥം ഗ്രഹിച്ച് ഔട്ട്സ്‌പോക്കണ്‍ ആവാതെ, പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ച പോലുള്ള അഭിനയ പാടവം കാണുമ്പോള്‍ മമ്മൂട്ടിക്ക് തള്ളവിരല്‍ അകത്ത് മടക്കി ഒരു സല്യൂട്ട്.