മരക്കാര്‍ ഒ.ടി.ടി ആയിരുന്നുവെങ്കില്‍ നല്ലൊരു തീയേറ്റര്‍ അനുഭവം നമുക്ക് നഷ്ടമാകുമായിരുന്നു:ബെന്യാമിന്‍

കെ ആര്‍ അനൂപ്
ശനി, 4 ഡിസം‌ബര്‍ 2021 (10:41 IST)
മരക്കാര്‍ തീയേറ്ററില്‍ എത്തും മുന്‍പ് മൂന്ന് തവണ കണ്ടു വെന്നും കഴിഞ്ഞ വര്‍ഷത്തെ ജൂറി അംഗം എന്ന നിലയില്‍ തീയേറ്ററില്‍ തന്നെ കാണാന്‍ അവസരം കിട്ടിയതെന്ന് ബെന്യാമിന്‍ പറയുന്നു. ഒ.ടി.ടിയിലായിരുന്നു എങ്കില്‍ നല്ല ഒരു തീയേറ്റര്‍ അനുഭവം നമുക്ക് നഷ്ടമാകുമായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
 
'മരക്കാര്‍ തീയേറ്ററില്‍ എത്തും മുന്‍പ് മൂന്ന് തവണ ആ ചിത്രം തീയേറ്ററില്‍ തന്നെ കാണാന്‍ അവസരം കിട്ടിയ ഒരാളാണ് ഞാന്‍ ( കഴിഞ്ഞ വര്‍ഷത്തെ ജൂറി അംഗം എന്ന നിലയില്‍ ) നിശ്ചയമായും അതൊരു തീയേറ്റര്‍ മൂവി തന്നെയാണ്. OTT യില്‍ ആയിരുന്നു എങ്കില്‍ നല്ല ഒരു തീയേറ്റര്‍ അനുഭവം നമുക്ക് നഷ്ടമാകുമായിരുന്നു. VFX സാങ്കേതിക വിദ്യകള്‍ ഇത്ര മനോഹരമായി ഇതുവരെ മറ്റൊരു മലയാളസിനിമയിലും ഉള്‍പ്പെടുത്തിയിട്ടില്ല. നല്ല ഒരു പ്രിയദര്‍ശന്‍ ചിത്രം നഷ്ടപ്പെടുത്തരുത്. ചിത്രത്തിന് ആശംസകള്‍'- ബെന്യാമിന്‍ കുറിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article