ഗ്രാവിറ്റി ഇല്ല്യൂഷനും ഫാന്റസിയും നിറഞ്ഞ ആക്ഷന്‍ രംഗം,'ബറോസ്' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
ശനി, 15 ഒക്‌ടോബര്‍ 2022 (14:57 IST)
ബറോസ് ഒരുങ്ങുകയാണ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍.ത്രീഡി ഫാന്റസി ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റിലാണ് പുറത്തുവന്നിരിക്കുന്നത്.
ബറോസില്‍ ഗ്രാവിറ്റി ഇല്ല്യൂഷന്‍ ടെക്നോളജി ഉപയോഗിച്ചുള്ള ആക്ഷന്‍ രംഗങ്ങളുമുണ്ട്.ഗ്രാവിറ്റി ഇല്ല്യൂഷനും ഫാന്റസിയും നിറഞ്ഞ ആക്ഷന്‍ രംഗത്തിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. 
 
ചൈനീസ്, പോര്‍ച്ചുഗീസ്, സ്പാനിഷ് ഇരുപതോളം ഭാഷകളില്‍ സബ് ടൈറ്റില്‍ ഉപയോഗിച്ചും ഡബ്ബ് ചെയ്തും റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നു. മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ റിലീസ് കൂടിയാകും മോഹന്‍ലാലിന്റെ ബറോസ്.
 
അടുത്ത വേനല്‍ അവധിക്ക് മുമ്പേ മാര്‍ച്ച് മാസം ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.സെന്‍സറിങ് നടപടികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാകും.
 
 
    
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article