മകന്റെ പേര് വെളിപ്പെടുത്തി ബാലു വര്‍ഗീസ്, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
തിങ്കള്‍, 28 ജൂണ്‍ 2021 (11:04 IST)
അടുത്തിടെയാണ് നടന്‍ ബാലു വര്‍ഗീസിനും എലീനയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. മകന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചു.
 
എസിക്വീല്‍ എമി വര്‍ഗീസ് എന്നാണ് മകന് പേര് നല്‍കിയിരിക്കുന്നത്.
 
 ദൈവത്തിന്റെ ശക്തി എന്നാണ് ഹീബ്രൂ ഭാഷയിലുള്ള ഈ പേരിന്റെ അര്‍ത്ഥം.
 
 
2019 ഫെബ്രുവരിയിലായിരുന്നു നടന്‍ വിവാഹിതനായത്. നടിയും മോഡലുമായ എലീന കാതറീനാണ് ഭാര്യ.
 
 
ഹണി ബീ, കിങ് ലയര്‍, വിജയ് സൂപ്പറും പൗര്‍ണമിയും, ഇതിഹാസ തുടങ്ങി ഓപ്പറേഷന്‍ ജാവ വരെ എത്തി നില്‍ക്കുകയാണ് ബാലു വര്‍ഗീസിന്റെ സിനിമ ജീവിതം.നടനും സംവിധായകനുമായ ലാലിന്റെ സഹോദരി പുത്രന്‍ കൂടിയാണ് ബാലു.

അനുബന്ധ വാര്‍ത്തകള്‍

Next Article