ഭാര്യയുമായുള്ള പ്രധാന പ്രശ്‌നം, ഇതിന്റെ പേരില്‍ എലിസബത്തുമായി വഴക്ക് ആകാറുണ്ടെന്ന് ബാല

കെ ആര്‍ അനൂപ്
വെള്ളി, 14 ജൂലൈ 2023 (09:24 IST)
കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം നടന്‍ ബാല പതിയെ പഴയ ജീവിതത്തിലേക്ക് തിരിച്ചുവരുകയാണ്.പൂര്‍ണ്ണമായും പരാലിസിസ് അവസ്ഥയില്‍ ആയിരുന്ന നടന്‍ ഇനി രക്ഷയില്ലെന്ന് കരുതിയിടത്തില്‍ നിന്നാണ് തിരിച്ചുവന്നിരിക്കുന്നത്. അവസാന അരമണിക്കൂറില്‍ എന്തോ ഒരു അത്ഭുതം നടന്നു. പെട്ടെന്ന് സുഖപ്പെടാന്‍ തുടങ്ങി പൂര്‍ണ്ണമായും തളര്‍ന്ന അവസ്ഥയില്‍ നിന്നാണ് ഇപ്പോള്‍ കാണുന്ന നിലയിലേക്ക് എത്തിയതെന്നും ബാല പറയുന്നു.
 
ജീവിതത്തില്‍ തന്നെ പലരും ചതിച്ചിട്ടുണ്ടെന്നും താന്‍ അവരോട് ക്ഷമിച്ചിട്ടുണ്ടെന്നും ബാല പറയുന്നു.ഭാര്യ എലിസബത്തുമായി എന്നുമുള്ള പ്രധാന പ്രശ്‌നം ഇതിന്റെ പേരിലാണ്. ചതിച്ചവരോട് ക്ഷമിക്കുന്നത് എന്തിനാണെന്ന് ചോദിച്ച് എലിസബത്തുമായി വഴക്ക് ആകാറുണ്ടെന്ന് ബാല ഒരു അഭിമുഖത്തിനിടെ പറഞ്ഞു.താന്‍ മരിച്ചെന്ന് ചിലര്‍ പ്രചരിപ്പിച്ചു. അതിന് അനുസരിച്ച് പ്ലാന്‍ ഇട്ടു. എന്റെ കാര്‍ വരെ അടിച്ചു കൊണ്ടുപോകാന്‍ അവര്‍ ശ്രമം നടത്തിയെന്നാണ് നടന്‍ പറഞ്ഞത്.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article