'ബാക്ക് പാക്കേഴ്‌സ്' റിലീസ് ചെയ്ത് 100 ദിവസങ്ങള്‍, യൂട്യൂബ് റിലീസ് പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്
ബുധന്‍, 30 ജൂണ്‍ 2021 (09:09 IST)
കാളിദാസ് ജയറാമിനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത 'ബാക്ക് പാക്കേഴ്' യൂട്യൂബ് റിലീസിന് ഒരുങ്ങുന്നു.മലയാളത്തിലെ പുതിയ ഒടിടി പ്ലാറ്റ്ഫോമായ റൂട്ട്സ് വഴിയാണ് സിനിമ പ്രേക്ഷകരിലേക്കെത്തിയത്. റിലീസ് ചെയ്ത് 100 ദിവസങ്ങള്‍ പിന്നിട്ടതിനോട് അനുബന്ധിച്ചാണ് ഈ പ്രഖ്യാപനം.റൂട്ട്‌സ് വീഡിയോ യുട്യൂബ് ചാനലിലൂടെ ചിത്രം ജൂലൈ ഒന്നിന് റിലീസ് ചെയ്യും.റൂട്ട്സിലൂടെ സിനിമ ഒരു രൂപയ്ക്ക് കാണാമെന്നും ജയരാജ് പറഞ്ഞിരുന്നു. 
 
ഒരു രോഗം മൂലം മരണം കാത്തു കഴിയുന്ന 2 ആളുകള്‍ക്കിടയില്‍ പ്രണയമാണ് സിനിമ പറയുന്നത്. പുതിയ പ്രതീക്ഷകളും മനോഹരമായ സംഗീതവും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.  ജയരാജിന്റേതുതന്നെയാണ് കഥ. റൂട്ട്സിലൂടെ ആദ്യം റിലീസിനെത്തുന്നത് മലയാള ചിത്രമെന്ന പ്രത്യേകതയും ബാക്ക് പാക്കേഴ്‌സിനുണ്ട് . ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് സച്ചിന്‍ ശങ്കര്‍ ആണ്. സൂരജ് സന്തോഷും അഖില ആനന്ദുമാണ് ആലാപനം. 

അനുബന്ധ വാര്‍ത്തകള്‍

Next Article