മോഹൻലാലിന്റെ ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് മോൺസ്റ്റർ. സിനിമയുടെ സ്പോട്ട് എഡിറ്റർ ആയിരുന്ന ഷഫീഖ് വി ബി സന്തോഷത്തിലാണ്. മഞ്ജുവിന്റെ ആയിഷ എന്ന സിനിമ തിയേറ്ററുകളിലേക്ക് എത്തുകയാണ് ചിത്രത്തിൻറെ ഭാഗമാകാൻ സാധിച്ചതിലും വലിയൊരു ടീമിനൊപ്പം പ്രവർത്തിക്കാൻ ആയതിലും ഷഫീഖ് ഹാപ്പിയാണ്.
"ആഷിഫിക്കയുടെ( ashif kakkodi )രചനയിൽ ആമിറിക്ക (aamir pallikal ) സംവിധാനം നിർവഹിക്കുന്ന മഞ്ജു ചേച്ചി നായിക ആവുന്ന ആയിഷ ഇന്ന് റിലീസ് ആവുകയാണ് പ്രിയ സുഹൃത്തുക്കളായ വിഷ്ണു ( vishnu sarma ) ന്റെയും അപ്പു ( appu bhattathiri ) ബ്രോടെ കൂടെയും വീണ്ടും വർക്ക് ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം . കുറേ ഏറെ നല്ല നിമിഷങ്ങൾ സമ്മാനിച്ച UAE യിലെ 45 ദിനങ്ങൾ , അതിലൂടെ പരിചയപെട്ട കുറച്ച് നല്ല സൗഹൃദങ്ങൾ
അങ്ങിനെ ആയിഷ ഇന്ന് മുതൽ നിങ്ങളുടെ തൊട്ടടുത്ത തിയറ്ററുകളിൽ
എല്ലാവരും സിനിമ കാണുക അപിപ്രായം അറിയിക്കുക"-ഷഫീഖ്.