ത്രില്ലടിപ്പിക്കാന്‍ വീണ്ടും ആസിഫ് അലി, അണിയറയില്‍ പുതിയ ചിത്രം ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 25 ഓഗസ്റ്റ് 2021 (16:54 IST)
അതിരന്‍ സംവിധായകന്‍ വിവേക്കിന്റെ പുതിയ ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്ത്. ത്രില്ലര്‍ സ്വഭാവമുള്ള ഇമോഷണല്‍ ഡ്രാമ ആയിരിക്കും ഈ ചിത്രം. ജോലിയുടെ ഭാഗമായി ചെന്നൈയില്‍ താമസിക്കുന്ന ഒരു യുവാവിന്റെ കഥയാണ് സിനിമ പറയുന്നത്.പൂര്‍ണമായും ചെന്നൈയില്‍ ചിത്രീകരിക്കുന്ന അടുത്ത വര്‍ഷം ആദ്യം റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്.
 
ബോബി- സഞ്ജയ് ടീമിന്റെതാണ് തിരക്കഥ. ബിഗ് ജെ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജിന്‍സ് വര്‍ഗീസും സെഞ്ച്വറി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
അതേസമയം നിരവധി ചിത്രങ്ങളാണ് ആസിഫ് അലിയുടെതായി ഒരുങ്ങുന്നത്. രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും, എബ്രിഡ് ഷൈന്‍ ചിത്രം മഹാവീര്യര്‍ തുടങ്ങിയ സിനിമകള്‍ വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തും.

അനുബന്ധ വാര്‍ത്തകള്‍

Next Article