ജിസ് ജോയ് 'ഇന്നലെ വരെ' എന്ന ചിത്രത്തിന് ശേഷം അതേ പാതിയില്‍ തന്നെ തുടരാനാണ് ശ്രമിക്കുന്നതെന്ന് തോന്നുന്നു. ബിജു മേനോന്‍, ആസിഫ് അലി എന്നിവര്‍ക്കൊപ്പമാണ് സംവിധായകന്റെ അടുത്ത ത്രില്ലര്‍ സിനിമ.
ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, റിപ്പോര്‍ട്ടുകള്‍ പ്രകാരം, മാസ്സ് ഘടകങ്ങളുള്ള ഒരു ത്രില്ലറായിരിക്കും ചിത്രം.റീനു മാത്യൂസ്, ദിലീഷ് പോത്തന്‍, ശങ്കര്‍ രാമകൃഷ്ണന്‍, അനുശ്രീ, കോട്ടയം നസീര്‍, ദിനേഷ്, നന്ദന്‍ ഉണ്ണി തുടങ്ങിയ താരങ്ങള്‍ സിനിമയില്‍ ഉണ്ടാകും.
ആസിഫ് അലിയും ബിജു മേനോനും ഒന്നിക്കുന്നത് മൂന്നാം തവണയാണ്. വെള്ളിമൂങ്ങ, അനുരാഗ കരിക്കിന്‍ വെള്ളം തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.