'തീയേറ്ററുകളില്‍ മാരുതിക്കൊപ്പം സുഖസവാരി അനുഭവം ഉറപ്പ്';'മഹേഷും മാരുതിയും' പ്രതീക്ഷ പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍

കെ ആര്‍ അനൂപ്

വ്യാഴം, 9 മാര്‍ച്ച് 2023 (11:22 IST)
ആസിഫ് അലിയും മംമ്ത മോഹന്‍ദാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മഹേഷും മാരുതിയും'റിലീസിന് ഇനി ഒരു നാള്‍ കൂടി. നാളെ പ്രദര്‍ശനത്തിന് എത്തുന്ന സിനിമയുടെ പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍.
 
'മലയാളികളുടെ മാത്രമല്ല,, ഇന്ത്യയിലെ എല്ലാ മിഡില്‍ ക്ലാസ്സുകാരുടെയും പ്രിയപ്പെട്ട വാഹനമായ മാരുതി കാറിന്റെയും മഹേഷിന്റേയും കഥ.. ഒപ്പം ഗൗരിയുടെയും.. ഈ വെള്ളിയാഴ്ച മുതല്‍ തീയേറ്ററുകളില്‍ മാരുതിക്കൊപ്പം ഒരു സുഖസവാരി അനുഭവം ഉറപ്പ്..'-വിനീത് ശ്രീനിവാസന്‍ കുറിച്ചു.
ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന ചിത്രത്തിന് സേതു കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.
 
ഷിജു, ജയകൃഷ്ണന്‍, പ്രേംകുമാര്‍, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
മണിയന്‍പിള്ളരാജു പ്രൊഡക്ഷന്‍സും വി.എസ്.എല്‍ ഫിലിം ഹൗസും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍