ആസിഫ് അലിയും മംമ്ത മോഹന്‍ദാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മഹേഷും മാരുതിയും'റിലീസിന് ഒരുങ്ങുന്നു. സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. ഫെബ്രുവരി 17ന് റിലീസ് പ്രഖ്യാപിച്ചെങ്കിലും അത് മാറ്റി. പുതിയ പ്രദര്‍ശന തീയതി അറിയിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. മാര്‍ച്ച് 10നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.
ഷിജു, ജയകൃഷ്ണന്‍, പ്രേംകുമാര്‍, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.