മുന്‍ ഭര്‍ത്താവ് വിവാഹിതനായി; ആശംസകള്‍ നേര്‍ന്ന് ആര്യ, നന്ദി പറഞ്ഞ് രോഹിത്

Webdunia
ബുധന്‍, 8 ഡിസം‌ബര്‍ 2021 (11:57 IST)
ബഡായി ബംഗ്ലാവിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ആര്യ. റിയാലിറ്റി ഷോകളിലൂടേയും ഏതാനും സിനിമകളിലൂടേയും ആര്യ കൂടുതല്‍ ശ്രദ്ധ നേടിയിട്ടുണ്ട്. രോഹിത് സുശീലന്‍ ആണ് ആര്യയുടെ മുന്‍ ഭര്‍ത്താവ്. ഇരുവരും വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ട് കുറച്ച് നാളുകളായി. വ്യക്തിപരമായ കാരണങ്ങളാലായിരുന്നു ഡിവോഴ്‌സ്. നടിയും മോഡലുമായ അര്‍ച്ചന സുശീലന്റെ സഹോദരനാണ് ആര്യയുടെ മുന്‍ ഭര്‍ത്താവ് രോഹിത് സുശീലന്‍. 
 
രോഹിത് സുശീലന്‍ വീണ്ടും വിവാഹിതനായെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പ്രേക്ഷകരെ തേടിയെത്തിയിരിക്കുന്നത്. രോഹിത്തിന്റെ സഹോദരിയും സീരിയല്‍ നടിയുമായ അര്‍ച്ചന സുശീലന്റെ രണ്ടാമത്തെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഇതോടൊപ്പം തന്നെയാണ് രോഹിത്തിന്റേയും രണ്ടാം വിവാഹവും കഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. രോഹിത് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രങ്ങളിലൂടെയും അതിന് നല്‍കിയ ക്യാപ്ഷനിലൂടെയുമാണ് രോഹിത് വിവാഹിതനായെന്ന കാര്യം പുറത്ത് വന്നത്. തന്റെ ഭാര്യയുടെ ചിത്രവും രോഹിത് പങ്കുവച്ചിട്ടുണ്ട്. 
 
മുന്‍ ഭര്‍ത്താവിന്റെ വിവാഹത്തില്‍ ആര്യയും സന്തോഷവതിയാണ്. മുന്‍ ഭര്‍ത്താവിന് ആര്യ എല്ലാ ആശംസകളും നേര്‍ന്നു. 'ഒത്തിരി ഒത്തിരി അഭിനന്ദനങ്ങള്‍. രണ്ട് പേര്‍ക്കും വളരെയധികം സന്തോഷം ഉണ്ടാവട്ടേ. ജീവിതത്തില്‍ ഒരുപാട് സമാധാനവും സന്തോഷവും നല്‍കി ദൈവം നിങ്ങളെ രണ്ട് പേരെയും അനുഗ്രഹിക്കട്ടേ...' രോഹിത്തിന്റെ പോസ്റ്റിന് താഴെ ആര്യ കുറിച്ചു. 'നിങ്ങളുടെ ആശംസകള്‍ക്ക് നന്ദി' എന്ന് ആര്യയ്ക്ക് രോഹിത്ത് മറുപടി നല്‍കിയിട്ടുണ്ട്. ഇതോടെയാണ് രോഹിത്തിന്റെ കൂടി വിവാഹം കഴിഞ്ഞുവെന്നുള്ള കാര്യം വ്യക്തമാവുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article