1 വര്‍ഷം മുമ്പ്,ഐശ്വര്യലക്ഷ്മി അര്‍ച്ചനയായത് ഇങ്ങനെ !

കെ ആര്‍ അനൂപ്

തിങ്കള്‍, 29 നവം‌ബര്‍ 2021 (10:11 IST)
ഐശ്വര്യ ലക്ഷ്മിയുടെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'അര്‍ച്ചന 31 നോട്ടൗട്ട്'.സ്‌കൂള്‍ അധ്യാപികയായാണ് നടി എത്തുന്നത് . അര്‍ച്ചനയുടെ വിവാഹത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഇപ്പോഴിതാ ഒരു വര്‍ഷം മുമ്പ് സിനിമയുടെ ലുക്ക് ടെസ്റ്റ് നടത്തിയപ്പോള്‍ എടുത്ത ചിത്രം അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Akhil Anilkumar (@i_am_akhil_anilkumar)

അടുത്തിടെ സിനിമയുടെ ടീസര്‍ പുറത്ത് വന്നിരുന്നു.
നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപികയായാണ് എത്തുന്നത്. അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. 
 
ജോയല്‍ ജോജി ചായാഗ്രഹണവും മുഷിന്‍ പി.എം എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.രജത് പ്രകാശ്, മാതന്‍ എന്നിവര്‍ ചെയ്യാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍