ഒട്ടു പ്രതീക്ഷിക്കാതെ സിനിമയിലെത്തിയ ഒരാളാണ് താനെന്ന് ഐശ്വര്യ ലക്ഷ്‌മി പറയുന്നു. ആദ്യത്തെ സിനിമയ്ക്ക് ശേഷം നല്ല കഥാപാത്രങ്ങളെ കിട്ടി. സിനിമയില്‍ അധികം കഷ്ടപ്പെടേണ്ടി വന്നിട്ടില്ല. ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത സിനിമകളുടെ ഭാഗമാവാന്‍ എനിക്ക് പറ്റി. സിനിമയിൽ അഭിനയിക്കുക എന്നത് സ്വന്തം തീരുമാനമായിരുന്നു. വീട്ടുകാർക്ക് ആദ്യം തീരുമാനത്തിനോട് എതിർപ്പായിരുന്നു. ഐശ്വര്യ ലക്ഷ്‌മി പറയുന്നു.