എം.ടി വാസുദേവൻ നായരോട് ക്ഷമ ചോദിച്ച് നടി അർച്ചന കവി

നിഹാരിക കെ.എസ്
വ്യാഴം, 26 ഡിസം‌ബര്‍ 2024 (17:54 IST)
തന്റെ കഥാപാത്രങ്ങളും കഥകളും ബാക്കിയാക്കി എംടി വാസുദേവന്‍ നായര്‍ വിടവാങ്ങി. എം.വിയുടെ വേർപാടിൽ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കിടുകയാണ് താരങ്ങൾ. എംടി വാസുദേവന്‍ തിരക്കഥയൊരുക്കിയ ചിത്രങ്ങളിലൊന്നാണ് നീലത്താമര. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് അര്‍ച്ചന കവിയുടെ അഭിനയജീവിതം ആരംഭിക്കുന്നത്. കുഞ്ഞിമാളു എന്ന കഥാപാത്രത്തെയായിരുന്നു അര്‍ച്ചന അവതരിപ്പിച്ചത്. 
 
കുഞ്ഞിമാളുവാകാന്‍ അർച്ചന കവിയെ തിരഞ്ഞെടുത്തത് എം.ടി തന്നെയായിരുന്നു. തന്റെ ജീവിതത്തില്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന കാര്യമാണത് എന്ന് നടി പറയുന്നു. അദ്ദേഹത്തിനൊപ്പം ജോലി ചെയ്തതില്‍ ഒരുപാട് ഓര്‍മ്മകളുണ്ട്, അതൊന്നും പങ്കുവെക്കാന്‍ വാക്കുകള്‍ തികയുന്നില്ല. അതേക്കുറിച്ച് പറയാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല.
 
നാലുകെട്ടും, രണ്ടാമൂഴവും ഭാരതപ്പുഴയുമൊക്കെയായി അദ്ദേഹത്തെ നമ്മളെന്നും ഓര്‍ത്തിരിക്കും. അതൊക്കെ ഇവിടെ ബാക്കിയാക്കിയാണ് അദ്ദേഹം പോയത്. വീണ്ടും കാണാനോ, ഒന്നിച്ച് സമയം ചെലവഴിക്കാനോ കഴിയാതെ പോയതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. എനിക്ക് നല്‍കിയ അവസരത്തില്‍ ഞാന്‍ എന്നും കടപ്പെട്ടിരിക്കുമെന്നുമായിരുന്നു അര്‍ച്ചന കവി കുറിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article