സ്ത്രീയുടെ സമ്മതമില്ലാതെ ദേഹത്ത് കൈവെയ്ക്കുന്നത് ശരിയല്ലെന്ന് ഒരു ലോ കോളേജ് വിദ്യാർഥി മനസിലാക്കിയില്ലെന്നത് ഗുരുതരം: അപർണ

വെള്ളി, 20 ജനുവരി 2023 (13:28 IST)
ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവരുടെ ദേഹത്ത് കൈവെയ്ക്കുന്നത് ശരിയല്ലെന്ന് ഒരു ലോ കോളേജ് വിദ്യാർഥി മനസിലാക്കിയില്ല എന്നത് ഗുരുതരമാണെന്ന് നടി അപർണ ബാലമുരളി. തങ്കമെന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കായി എറണാകുളം ലോ കോളേജിലെത്തിയതിനെ തുടർന്നുണ്ടായ അനിഷ്ടസംഭവങ്ങളിൽ പ്രതികരിക്കുകയായിരുന്നു താരം.
 
കൈപിടിച്ച് എഴുന്നേൽപ്പിച്ചത് തന്നെ ശരിയല്ല. പിന്നീടാണ് കൈ ദേഹത്തുവെച്ച് ചേർത്ത് നിർത്താൻ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോട് കാണിക്കേണ്ട മര്യാദയല്ല. ഞാൻ പരാതിപ്പെടുന്നില്ല. അതിന് പിന്നാലെ പോകാൻ സമയമില്ല എന്നതാണ് കാരണം. എൻ്റെ എതിർപ്പ് തന്നെയാണ് ഇപ്പോഴത്തെ മറുപടി. അപർണ പറഞ്ഞു. അതേസമയം സംഭവത്തിൽ എറണാകുളം ലോ കോളേജ് യൂണിയൻ ഖേദം പ്രകടിപ്പിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍