ഉത്സവത്തിനിടെ ഗുണ്ടായിസം; മറുപടിയുമായി അനുശ്രീ

നിഹാരിക കെ.എസ്

തിങ്കള്‍, 26 മെയ് 2025 (12:06 IST)
ഉത്സവത്തിനിടെ ഗുണ്ടായിസം കാണിച്ചവര്‍ക്ക് മറുപടിയുമായി നടി അനുശ്രീ. നാട്ടിലെ ഉത്സവത്തിന് നടന്ന ഗാനമേളയ്ക്ക് കയ്യടിച്ച പെൺകുട്ടികളോട് മോശമായി സംസാരിച്ചവർക്കെതിരെയാണ് അനുശ്രീ പ്രതികരിച്ചത്. ട്രൂലിവിവിയന്‍ എന്ന പേജിലെത്തിയ വീഡിയോക്ക് താഴെ കമന്റുമായാണ് അനുശ്രീ എത്തിയത്.
 
പെണ്‍കുട്ടികള്‍ ഗാനമേള ആസ്വദിച്ച് നിന്നപ്പോള്‍ ‘ഇതൊന്നും ഇവിടെ നടക്കില്ല, വീട്ടില്‍ പോയി ആഘോഷിച്ചാല്‍ മതി’ എന്ന അര്‍ഥത്തില്‍ മോശമായി സംസാരിക്കുന്നതും പെണ്‍കുട്ടികള്‍ അതിനോട് പ്രതികരിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിന് താഴെയാണ് നടിയുടെ കമന്റ് എത്തിത്. ”പറഞ്ഞത് അത്രയും പോരായിരുന്നു, അത്രയുമെങ്കിലും പറഞ്ഞത് നന്നായി” എന്നാണ് അനുശ്രീയുടെ കമന്റ്. മാര്‍ച്ച് ഒന്‍പതിനാണ് വീഡിയോ അപ്‌ലോഡ് ചെയ്തതെങ്കിലും അനുശ്രീയുടെ കമന്റ് വന്നത് കഴിഞ്ഞ ദിവസമായിരുന്നു.
 
”ഉത്സവം, ഗുണ്ടായിസം. ഇത് എന്റെ നാട്ടില്‍ മാര്‍ച്ച് 4ന് നടന്ന സംഭവം ആണ്. മാന്യമായ രീതിയിയില്‍ ഗാനമേള ആസ്വദിച്ചുകൊണ്ട് നിന്ന ഞങ്ങളോട് വളരെ മോശമായ രീതിയില്‍ സംസാരിക്കുകയും ”വീട്ടില്‍ പോയി നിരങ്ങാനും” ആണ് പറഞ്ഞത്. സ്‌പോട്ടില്‍ തന്നെ പ്രതികരിക്കുകയും പൊലീസ് ഇടപെട്ട് അവരെ അവിടന്ന് മാറ്റുകയും ചെയ്തു എന്നും വീഡിയോയിൽ പറയുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍