തനി നാടൻ ലുക്കുള്ള നടിമാരിൽ ഒരാളാണ് അനുശ്രീ. കൂടുതലും ചെയ്തിരിക്കുന്നത് നാടൻ കഥാപാത്രങ്ങൾ. ഒപ്പം, മോഡേൺ കഥാപാത്രങ്ങളും തനിക്ക് ഇണങ്ങുമെന്ന് അനുശ്രീ തെളിയിച്ചിട്ടുണ്ട്. പത്തനാപുരം സ്വദേശിനിയാണ് അനുശ്രീ. മറ്റ് സെലിബ്രിറ്റികളിൽ നിന്നും അനുശ്രീ വ്യത്യസ്തയാണ്. നാട്ടിലെത്തിയാൽ സിനിമാ താരത്തിന്റെ അലങ്കാരങ്ങളൊന്നുമില്ലാതെ നാട്ടുകാർക്കൊപ്പം കൂടാനാണ് തനിക്കിഷ്ടമെന്ന് താരം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. നാട്ടിലെ ആഘോഷങ്ങളിലും സജീവ സാന്നിധ്യമാകാറുണ്ട് അനുശ്രീ.
ഒത്തിരി നാളുകൾക്കു ശേഷമാണ്, ഒരുപാട് വർഷങ്ങൾക്കു ശേഷമാണ് ഇത്തരമൊരു പരിപാടി താൻ അവതരിപ്പിക്കുന്നതെന്ന് അനുശ്രീ പറയുന്നു. ഒരു സിനിമാതാരം ആയി കഴിഞ്ഞ് എൻ്റെ നാട്ടിൽ, ഞാൻ വളർന്ന മണ്ണിൽ, തിരുവിളങ്ങോനപ്പൻ്റെ മുറ്റത്ത് ഒരു പ്രോഗ്രാം ചെയ്തപ്പോൾ തനിക്ക് എല്ലാവരും നൽകിയ സ്നേഹം പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്ന് അനുശ്രീ കുറിച്ചു.