പ്രായത്തെ തോല്‍പ്പിച്ച് അനുഷ്‌ക ഷെട്ടി, ഇത് തിരിച്ചുവരവ്, പുതിയ സിനിമയുടെ ടീസര്‍ കാണാം

കെ ആര്‍ അനൂപ്
ചൊവ്വ, 2 മെയ് 2023 (11:50 IST)
അനുഷ്‌ക ഷെട്ടി വലിയൊരു തിരിച്ചു വരവിന്റെ പാതയിലാണ്. 'മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി'എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികയാണ് താരം. ഷെഫായി നടി വേഷമിടും.മഹേഷ് ബാബു പി സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസര്‍ പുറത്തുവന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കി കൊണ്ടാണ് സിനിമ ഒരുങ്ങുന്നത്.
നവീന്‍ പൊളിഷെട്ടി നായകനായ ചിത്രം കോമഡിക്ക് പ്രാധാന്യം നല്‍കിയാണ് നിര്‍മ്മിക്കുന്നത്.യുവി ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
നിശബ്ദം എന്ന സിനിമയിലാണ് നടിയെ ഒടുവില്‍ ആയി കണ്ടത്.ഹേമന്ത് മധുകര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സാക്ഷി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. സിനിമയിലെ അഭിനയത്തിന് നടിക്ക് ഏറെ പ്രശംസകള്‍ ലഭിച്ചിരുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article