ഒ.ടി.ടി റിലീസിനൊരുങ്ങി അനുസിതാര- ഇന്ദ്രജിത്ത് ചിത്രം,'അനുരാധ ക്രൈം നമ്പര്‍ 59/2019' പ്രേക്ഷകരിലേക്ക്

കെ ആര്‍ അനൂപ്

വെള്ളി, 7 ജനുവരി 2022 (14:58 IST)
നിരവധി ത്രില്ലര്‍ ചിത്രങ്ങളാണ് മലയാളത്തില്‍നിന്നു ഇനി വരാനുള്ളത്. അക്കൂട്ടത്തില്‍ ആദ്യം എത്തുന്നത് അനുസിത്താര-ഇന്ദ്രജിത്ത് ടീമിന്റെ 'അനുരാധ ക്രൈം നമ്പര്‍ 59/2019' ആയിരിക്കും. ചിത്രം ഒ.ടി.ടി റിലീസ് ആയിരിക്കും. നിര്‍മ്മാതാക്കള്‍ വൈകാതെ തന്നെ ഇക്കാര്യം പ്രഖ്യാപിക്കും.
 
ഷാന്‍ തുളസിധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
ഈ ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ ഹരിശ്രീ അശോകന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സുരഭി സന്തോഷ്, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍, അജയ് വാസുദേവ്, മനോഹാരി ജോയ്, ശ്രീജിത്ത് രവി, അനില്‍ നെടുമങ്ങാട്, സുനില്‍ സുഖദ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍