മലയാളത്തില്‍ ഇതുവരെ കാണാത്ത ത്രില്ലര്‍, വ്യത്യസ്തമായ പരീക്ഷണവുമായി സംവിധായകന്‍ വൈശാഖ്, നൈറ്റ് ഡ്രൈവ് വരുന്നു
മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത ത്രില്ലറാണ് 'നൈറ്റ് ഡ്രൈവ്'.ഇത്തവണ വ്യത്യസ്തമായ പരീക്ഷണവുമായി എത്തുകയാണ് സംവിധായകന്‍ വൈശാഖ്. സിനിമയുടെ ട്രെയിലറില്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തീയറ്റര്‍ റിലീസിനായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ വീഡിയോ സോങ്ങ് നാളെയെത്തും. വൈകുന്നേരം ആറ് മണിക്കാണ് പാട്ടിന്റെ റിലീസ്.
റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ കൊച്ചിയിലാണ് ചിത്രീകരിച്ചത്.
ഷാജി കുമാര്‍ ഛായാഗ്രഹണവും രഞ്ജിന്‍ രാജ് സംഗീതവും ഒരുക്കുന്നു.
മമ്മൂട്ടിയുടെ 2019 ല്‍ പുറത്തിറങ്ങിയ മധുരരാജയാണ് വൈശാഖ് അവസാനമായി സംവിധാനം ചെയ്തത്. മോഹന്‍ലാലിനൊപ്പം മോണ്‍സ്റ്റര്‍ ചിത്രീകരണ തിരക്കിലാണ് സംവിധായകന്‍.