അങ്കമാലി മുതല്‍ അജഗജന്തരം വരെ,സിനിമയിലെത്തി 5 വര്‍ഷം പൂര്‍ത്തിയാക്കി ആന്റണി വര്‍ഗീസ്

കെ ആര്‍ അനൂപ്
വ്യാഴം, 3 മാര്‍ച്ച് 2022 (10:12 IST)
ആന്റണി വര്‍ഗീസ് സിനിമയിലെത്തി അഞ്ച് വര്‍ഷം പൂര്‍ത്തിയാവുന്നു. അങ്കമാലി മുതല്‍ അജഗജന്തരം വരെയുള്ള സിനിമ ജീവിതം. നന്ദി പറഞ്ഞ് നടന്‍.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ വരവ് അറിയിച്ചു. അന്നുമുതല്‍ നടനെ പെപ്പെ എന്ന് വിളിക്കാനാണ് ഇഷ്ടം.
 'അഞ്ച് വര്‍ഷം.... ആദ്യ സിനിമ ആ വലിയ സ്‌ക്രീനില്‍ കണ്ടിട്ട് ഇന്നേക്ക് 5 വര്‍ഷം.... ദൈവത്തിന് നന്ദി... പിന്നെ ലിജോ 
ചേട്ടന്‍ ചെമ്പന്‍ ചേട്ടന്‍ വിജയ് ചേട്ടന്‍ ടിനു ചേട്ടന്‍ അങ്കമാലി ടീം അപ്പന്‍ അമ്മ അനിയത്തി സുഹൃത്തുക്കള്‍ എല്ലാവര്‍ക്കും നന്ദി... അങ്കമാലി ഡയറീസിനെയും പെപ്പെ എന്ന കഥാപാത്രത്തേയും ഇത്രയേറെ ഇഷ്ടപെട്ട നിങ്ങള്‍ പ്രേക്ഷകര്‍ ഓരോരുത്തരുമാണ് നന്ദി പറയേണ്ടത്, നിങ്ങളോടുള്ള നന്ദി പറഞ്ഞാല്‍ തീരില്ല....അങ്കമാലി മുതല്‍ അജഗജന്തരം വരെ ഞങ്ങളുടെ കൂടെനിന്ന എല്ലാവര്‍ക്കും ഒരുപാട് നന്ദി....'-ആന്റണി വര്‍ഗീസ് കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article