മക്കള്‍ വലുതായി, ശാലിനിക്കും കുട്ടികള്‍ക്കും ഒപ്പം അജിത്ത്, അധികമാരും കാണാത്ത ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
വ്യാഴം, 3 മാര്‍ച്ച് 2022 (10:09 IST)
അജിത്തിന്റെ വലിമൈ പ്രദര്‍ശനം തുടരുകയാണ്. മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ താങ്കളുടെ പ്രിയപ്പെട്ട തലയെ ബിഗ് സ്‌ക്രീനില്‍ കണ്ട ആവേശത്തിലാണ് ആരാധകര്‍. സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് അജിത്ത്. 
 
അജിത്തിന്റെ മക്കളായ അനൗഷ്‌കയും ആദ്വിക്കും വലുതായി എന്നാണ് ആരാധകര്‍ പറയുന്നത്.2015 മാര്‍ച്ച് രണ്ടിനാണ് അജിത്ത്-ശാലിനി ദമ്പതികള്‍ക്ക് ആദ്വിക് ജനിച്ചത്. 
 
പുതിയ ഹെയര്‍ സ്‌റ്റൈലിലാണ് നടന്‍ കാണാനാകുന്നത്.
 
ഷൂട്ടിങ് തിരക്ക് ഒഴിഞ്ഞാല്‍, ബാക്കിയുള്ള സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് അജിത്തിനും ഇഷ്ടം. കഴിഞ്ഞ തവണത്തെ നടന്റെ ദീപാവലി ആഘോഷം ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം ആയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article