അന്യന്‍ ഹിന്ദി റീമേക്ക് നടക്കുമോ ? ഷങ്കറിനെതിരെ നിര്‍മ്മാതാവ് രംഗത്ത്

കെ ആര്‍ അനൂപ്
ചൊവ്വ, 24 ഓഗസ്റ്റ് 2021 (14:12 IST)
2021 ഏപ്രിലില്‍ ആയിരുന്നു 'അന്യന്‍' റീമേക്ക് സംവിധായകന്‍ ഷങ്കര്‍ പ്രഖ്യാപിച്ചത്.റണ്‍വീര്‍ സിംഗ് ആണ് നായകനായി എത്തുന്നത്. ഷങ്കറിനെതിരെയും ഹിന്ദി പതിപ്പിന്റേ നിര്‍മാതാവ് ജനനിതാള്‍ ഗദ്ദക്കുമെതിരെയും 'അന്യന്‍' നിര്‍മാതാവ് ആസ്‌കര്‍ രവിചന്ദ്രന്‍ രംഗത്തെത്തി. 
 
തന്റെ സമ്മതമില്ലാതെ അവര്‍ക്ക് സിനിമ റീമേക്ക് ചെയ്യാനാവില്ലെന്നും സിനിമയുടെ പകര്‍പ്പാവകാശം തന്റേതു മാത്രമാണെന്നാണെന്നും ആസ്‌കര്‍ രവിചന്ദ്രന്‍ പറയുന്നു.അന്യന്റെ തിരക്കഥ തന്റേതാണെന്ന് എല്ലാവര്‍ക്കും അറിയാം എന്നാണ് ഷങ്കര്‍ പ്രതികരിച്ചത്.ഷങ്കറിന് എന്ത് വേണമെങ്കിലും അവകാശപ്പെടാമെന്നും താനാണ് അദ്ദേഹത്തെ സംവിധാനം ചെയ്യാന്‍ ഏല്‍പ്പിച്ചതെന്നാണ് രവിചന്ദ്രന്‍ പറഞ്ഞത്.
 
മദ്രാസ് ഹൈക്കോടതിയില്‍ പരാതി കൊടുക്കാന്‍ തീരുമാനിച്ചെങ്കിലും സൗത്ത് ഇന്ത്യന്‍ ഫിലിം ചേമ്പര്‍ മുംബൈ ഫിലിം അസോസിയേഷനുമായുളള ചര്‍ച്ചയ്ക്ക് ശേഷം ആയിരിക്കും നടപടി.ജയനിതാള്‍ ഗദ്ദയുമായും സംസാരിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article