എന്നേക്കാൾ സന്തോഷം വീട്ടുകാർക്ക്: പുരസ്‌ക്കാര നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് അന്ന ബെൻ

Webdunia
ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (15:56 IST)
സംസ്ഥാന ചലചിത്ര അവാർഡ്‌ പുരസ്‌ക്കാരനേട്ടത്തിൽ തന്റെ  ആദ്യ സിനിമ കുമ്പളങ്ങി നൈറ്റ്സിന്റേയും രണ്ടാമത്തെ ചിത്രം ഹെലന്റേയും അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ്  നടി അന്ന ബെന്‍. അവാർഡ് പ്രതീക്ഷിച്ചിരുന്നില്ലെന്നും തന്നേക്കാൾ വീട്ടുകാരായിരിക്കും പുരസ്‌ക്കാരനേട്ടത്തിൽ സന്തോഷിക്കുകയെന്നും അന്ന ബെൻ പറഞ്ഞു.
 
വളരെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു ഹെലനിലേതെന്ന് അന്ന ബെൻ പറഞ്ഞു.സിനിമയിലേയ്ക്ക് അപ്രതീക്ഷിതമായിട്ടാണ് എത്തിപ്പെട്ടത്.  ഒരുപാട് ബഹുമാനിക്കുന്ന നടിമാർക്കൊപ്പം എന്റെ പേര് വന്നതിൽ സന്തോഷം. കരിയറിന്റെ തുടക്കത്തിൽ തന്നെ ഇങ്ങനെയൊരു അംഗീകാരം ലഭിച്ചത് വലിയൊരു കാര്യമായി കരുതുന്നു. അന്നബെൻ കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article