പ്രഭാസ് - ദീപിക ചിത്രത്തിൽ ബിഗ്‌ബിയും !

കെ ആര്‍ അനൂപ്
വെള്ളി, 9 ഒക്‌ടോബര്‍ 2020 (23:09 IST)
സംവിധായകൻ നാഗ് അശ്വിനുമൊത്തുള്ള പ്രഭാസിൻറെ പുതിയ സിനിമ പ്രഖ്യാപിച്ചതു മുതൽ ആവേശത്തിലാണ് ആരാധകർ. വൈജയന്തി മൂവീസ് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഈ ബിഗ് ബജറ്റ് ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ബോളിവുഡ് നടി ദീപിക പദുക്കോൺ നായികയായെത്തുന്ന ചിത്രത്തിൽ അമിതാഭ് ബച്ചനും ഉണ്ടാകും. ബിഗ് ബിയുടെ വരവ് ട്വിറ്ററിലൂടെയാണ് നിർമ്മാതാക്കൾ അറിയിച്ചത്.
 
വൈജയന്തി ഫിലിംസിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്. ദീപികയും പ്രഭാസും ബച്ചനും എത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. 400 കോടിയിലധികം ബഡ്ജറ്റുള്ള പാൻ-ഇന്ത്യൻ ചിത്രമായാണ് സിനിമ ഒരുങ്ങുന്നത്. ഈ സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രം അടുത്ത വർഷം ഏപ്രിലിൽ ഷൂട്ടിംഗ് ആരംഭിക്കാനാണ് സാധ്യത. 

അനുബന്ധ വാര്‍ത്തകള്‍

Next Article