ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങില്‍ വിജയിയുടെ ഗോട്ടിനെ മറികടന്ന് ശിവ കാര്‍ത്തികേയന്റെ അമരന്. ഓണ്‍ലൈന്‍ സൈറ്റിലൂടെ ഇതുവരെ 45.2 ലക്ഷം ടിക്കറ്റുകളാണ് അമരന് കാണാന്‍ ബുക്ക് ചെയ്യപ്പെട്ടത്. ഇതോടെ ഈ വര്‍ഷം തന്നെ പുറത്തിറങ്ങിയ വിജയിച്ചിത്രം ഗോട്ടിന്റെ റെക്കോര്‍ഡ് അമരന് തകര്‍ത്തു. 45.1ലക്ഷം ടിക്കറ്റുകളാണ് ഗോട്ട് ഓണ്‍ലൈനിലൂടെ വിറ്റുപോയത്. ആഗോളതലത്തില്‍ 300 കോടി രൂപയാണ് അമരന് ഇതുവരെ കരസ്ഥമാക്കിയത്. ഈ വര്‍ഷത്തെ ബോക്സ് ഓഫീസ് കളക്ഷനില്‍ തമിഴ് ചിത്രങ്ങളുടെ നിരയില്‍ രണ്ടാമതാണ് അമരന്റെ സ്ഥാനം.
ചിത്രത്തില്‍ മേജര്‍ മുകുന്ദ് വരദരാജന് എന്ന കഥാപാത്രത്തെയാണ് ശിവ കാര്ത്തികേയന് അവതരിപ്പിച്ചിരിക്കുന്നത്. സായി പല്ലവിയാണ് ചിത്രത്തിലെ നായിക. ഒക്ടോബര്‍ 31നാണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്. റിലീസ് തീയതി മുതല്‍ ബോക്സ് ഓഫീസില്‍ ഹിറ്റാണ് അമരന്.