നിറവയറിൽ ഗൗണിൽ തിളങ്ങി അമല പോൾ, വൈറലായി ഗർഭകാല ഫോട്ടോഷൂട്ട്

അഭിറാം മനോഹർ
തിങ്കള്‍, 3 ജൂണ്‍ 2024 (19:49 IST)
Amala paul, Maternity
മൈന എന്ന സിനിമയിലൂടെ തമിഴകത്തിലും ഇന്ത്യന്‍ പ്രേമകഥ,റണ്‍ ബേബി റണ്‍ മുതലായ സിനിമകളിലൂടെ മലയാളികളുടെയും പ്രിയ നായികയാണ് അമല പോള്‍. സിനിമയില്‍ സജീവമായ നടി ഇപ്പോള്‍ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് ഗര്‍ഭിണിയാണെന്ന വിവരം നടി തന്റെ ആരാധകരോട് പങ്കുവെച്ചത്. ഗര്‍ഭിണിയായതിന് ശേഷം റാമ്പില്‍ ചുവടുവെച്ചും നൃത്തം ചെയ്തുമെല്ലാമാണ് ഗര്‍ഭകാലത്തെ താരം ആഘോഷിച്ചത്. ഇപ്പോഴിതാ അമല പോള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച മറ്റേണിറ്റി ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്.
 
 പച്ച നിറത്തിലുള്ള ഗൗണിലാണ് നിറവയറുമായി താരം പ്രത്യക്ഷപ്പെട്ടത്. തന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെ താരം തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. വയറില്‍ കൈവെച്ച് പച്ച ഓഫ് ഷോള്‍ഡര്‍ ഗൗണില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ഒരു പൂമൊട്ട് വിരിയാന്‍ തയ്യാറായിരിക്കുന്നു. ഏത് പൂവായിരിക്കും അത്? എന്ന ക്യാപ്ഷനോടെയാണ് അമല ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേരാണ് അമലയ്ക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article