വികാരഭരിതയായി സമാന്ത; അഭിമാനത്തോടെ കൈയ്യടിച്ച് അമല അക്കിനേനി

നിഹാരിക കെ.എസ്

ശനി, 24 മെയ് 2025 (09:11 IST)
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു സമാന്ത റുത്ത് പ്രഭുവും നാഗ ചൈതന്യയും വിവാഹിതരായത്. എന്നാൽ ആരാധകരെ ഞെട്ടിച്ചു കൊണ്ട് 2021ൽ ഇരുവരും വേർപിരിഞ്ഞു. വിവാഹമോചനത്തിന്റെ കാരണം ഇതുവരെ ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇരുവരുടെയും ആരാധകരെയും സോഷ്യൽ മീഡിയയെയും അമ്പരപ്പിച്ചത്, നാഗ ചൈതന്യയുടെ കുടുംബത്തിന് ഇന്നും സമാന്തയോടുള്ള അടുപ്പവും ബഹുമാനവുമാണ്. അടുത്തിടെ നടന്ന ഒരു അവാർഡ് ദാന ചടങ്ങ് ഇതിന് ഉദാഹരണമാണ്. 
 
നാഗ ചൈതന്യയുടെ രണ്ടാനമ്മ അമല അക്കിനേനിയുടെയും സമാന്തയുടെയും വീഡിയോ തന്നെയാണ് ഇതിന് തെളിവ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്, അടുത്തിടെ നടന്ന സീ തെലുങ്കു അവാർഡ് അവാർഡ് ദാന ചടങ്ങിൽ സമാന്ത നടത്തിയ വികാരഭരിതമായ പ്രസംഗവും, അതിന് നാഗ ചൈതന്യയുടെ രണ്ടാനമ്മയായ പ്രശസ്ത നടി അമല അക്കിനേനിയുടെ പ്രതികരണവുമാണ്. 
 
സിനിമയിൽ 15 വർഷം പൂർത്തിയാക്കിയ സാമന്തയെ ഒരു സ്പെഷ്യൽ വീഡിയോ പ്രദർശിപ്പിച്ച് ചടങ്ങിൽ ആദരിച്ചിരുന്നു. വേദിയിലെത്തിയ നടിയെ പ്രത്യേക പുരസ്‌കാരം നൽകിയത് സീനിയർ താരം ജയസുധയാണ്. തനിക്ക് ലഭിച്ച പുരസ്‌കാരത്തിന് നന്ദി രേഖപ്പെടുത്തിയ സമാന്ത, തെലുങ്ക് സിനിമയും, പ്രേക്ഷകരും തനിക്ക് എന്നും ഒന്നാം സ്ഥാനത്താണെന്ന് തുറന്നു പറഞ്ഞു. സമാന്തയുടെ വികാരഭരിതമായ പ്രസംഗത്തിന്, വാത്സല്യം നിറഞ്ഞ ചിരിയോടെ കൈയടിക്കുന്ന അമലയെ വീഡിയോയിൽ കാണാം.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍