ഞാന്‍ മരക്കാര്‍ കണ്ടു, കാലാപാനിയേക്കാള്‍ ലാര്‍ജ് സ്‌കെയില്‍ പടം, എനിക്ക് ഇഷ്ടപ്പെട്ടു: അല്‍ഫോണ്‍സ് പുത്രന്‍

Webdunia
വ്യാഴം, 18 നവം‌ബര്‍ 2021 (08:45 IST)
പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ബിഗ് ബജറ്റ് സിനിമ താന്‍ കണ്ടെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഒരു പ്രേക്ഷകനെന്ന നിലയില്‍ തനിക്ക് സിനിമ ഇഷ്ടപ്പെട്ടെന്നും എല്ലാവരും തിയറ്ററില്‍ പോയി മരക്കാര്‍ കാണണമെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു. 
 
'മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഞാന്‍ കണ്ടു. ഒരു പ്രേക്ഷകനെന്ന നിലയില്‍ എനിക്ക് സിനിമ ഇഷ്ടപ്പെട്ടു. മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കോംബോ നമ്മള്‍ ചെറുപ്പം മുതല്‍ കാണുന്നതാണ്. കാലാപാനി പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ ലാര്‍ജ് സ്‌കെയിലില്‍ ഉള്ള സിനിമയാണ് മരക്കാര്‍. സിനിമയെക്കുറിച്ച് ഒരുപാട് പറയാനുണ്ട്. എന്തെങ്കിലും പറഞ്ഞാല്‍ ഒരു പക്ഷേ സിനിമയിലെയോ കഥയിലെയോ എന്തെങ്കിലുമൊക്കെയാവാം. അതുകൊണ്ടാണ് ഒന്നു പറയാത്തത്. എല്ലാവരും തിയറ്ററില്‍ പോയി സിനിമ കാണണം,' അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article