എലോൺ പരാജയമോ ? ചിത്രം ഇതുവരെ തീയറ്ററുകളിൽ നിന്ന് നേടിയത്, പുതിയ വിവരങ്ങൾ

കെ ആര്‍ അനൂപ്
ചൊവ്വ, 7 ഫെബ്രുവരി 2023 (08:53 IST)
ഷാജി കൈലാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ എലോൺ 10 ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത്.
 
കേരളത്തിൽനിന്ന് ഇതുവരെ 73 ലക്ഷം മാത്രമേ ചിത്രത്തിന് നേടാനായിട്ടുള്ളൂ എന്നാണ് വിവരം.യുഎഇ/ ജിസിസി -11 ലക്ഷം.ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് 8 ലക്ഷം.ഓസ്ട്രേലിയ 10200 രൂപ എന്നിങ്ങനെയാണ് പുറത്തുവന്ന കണക്കുകൾ.
 
12 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും സംവിധായകൻ ഷാജി കൈലാസും ഒന്നിച്ച ചിത്രത്തിന് തിയേറ്ററുകളിൽ വലിയ ചലനം ഉണ്ടാക്കാൻ ആയില്ല.
 
രണ്ട് മണിക്കൂറും അഞ്ച് മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം.എലോൺ കൊവിഡ് സമയത്ത്, ഒരു ഫ്‌ലാറ്റിനകത്ത് ഷൂട്ട് ചെയ്ത സിനിമയാണ്.2023 ൽ നല്ലൊരു തുടക്കം പ്രതീക്ഷിച്ചാണ് മോഹൻലാൽ എലോൺ എന്ന സിനിമയുമായി എത്തിയത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article